ETV Bharat / sitara

ലാല്‍ സിംഗ് ഛദ്ദയുടെ ബാലയായി നാഗചൈതന്യയെത്തി; ആമിർ ഖാനും കിരൺ റാവുവിനുമൊപ്പമുള്ള സെൽഫി ചിത്രം വൈറൽ - ladakh schedule laal singh chadha news

ആമിർ ഖാനും ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ കിരൺ റാവുവും സംവിധായകൻ അദ്വൈത് ചന്ദനും ഒപ്പമുള്ള നാഗചൈതന്യയുടെ സെൽഫി ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്.

നാഗചൈതന്യ ആമിർ ഖാൻ വാർത്ത  നാഗചൈതന്യ ബോളിവുഡ് വാർത്ത  ലാല്‍ സിംഗ് ഛദ്ദ നാഗചൈതന്യ വാർത്ത  നാഗചൈതന്യ ബാല ആമിർ വാർത്ത  ആമിർ ഖാൻ കിരൺ റാവു വാർത്ത  laal singh chadha selfie viral internet news  naga chaitanya laal singh chadha news latest  aamir khan laal singh chadha news  kareena kapoor laal singh chadha news  ladakh schedule laal singh chadha news  naga chaitanya selfie aamir khan kiran rao news
നാഗചൈതന്യ
author img

By

Published : Jul 10, 2021, 9:40 AM IST

ആമിർ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'യിലൂടെ ബോളിവുഡിൽ തുടക്കം കുറിക്കുകയാണ് തെലുങ്ക് യുവതാരം നാഗചൈതന്യ. ലഡാക്കിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലേക്ക് നാഗചൈതന്യയുമെത്തി. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള നാഗചൈതന്യയുടെ സ്റ്റിൽ പങ്കുവച്ചുകൊണ്ട് ആമിർ ഖാൻ പ്രൊഡക്ഷൻസ് താരത്തെ സ്വാഗതം ചെയ്യുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു.

ആമിർ ഖാനും ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ കിരൺ റാവുവും സംവിധായകൻ അദ്വൈത് ചന്ദനും സെൽഫിയിലുണ്ട്. വിവാഹമോചിതരായ ശേഷം ആമിർ ഖാനെയും കിരൺ റാവുവിനെയും ഒരു സിനിമയുടെ ഭാഗമായി ഒരുമിച്ച് കാണുന്ന ആദ്യ സെൽഫി ചിത്രം കൂടിയാണിത്.

വിജയ് സേതുപതിക്ക് പകരം നാഗചൈതന്യ

ടോം ഹാങ്ക്സിന് ഓസ്‌കർ അവാർഡ് നേടിക്കൊടുത്ത ഫോറസ്റ്റ് ഗമ്പ് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ സുഹൃത്തായ ബാലയുടെ വേഷത്തിലാണ് നാഗചൈതന്യ എത്തുന്നത്. നേരത്തെ ഈ വേഷം വിജയ് സേതുപതിക്കായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, താരം പിന്മാറിയതിന് ശേഷമാണ് നാഗചൈതന്യ ചിത്രത്തിലേക്ക് കടന്നുവരുന്നത്.

ടൈറ്റിൽ കഥാപാത്രത്തിന്‍റെ മിലിറ്ററി ജീവിതമാണ് ലഡാക്കിലെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലഡാക്കിലെ ഷൂട്ട് ഒരു മാസത്തോളം നീളും. ചിത്രത്തിൽ ആമിർ ഖാന്‍റെ നായികയാവുന്നത് കരീന കപൂര്‍ ആണ്.

More Read: തടിയല്ല കാരണം; ലാൽ സിംഗ് ചദ്ദയിൽ നിന്ന് പിൻവാങ്ങിയ കാരണം വ്യക്തമാക്കി വിജയ് സേതുപതി

ലാല്‍ സിംഗ് ഛദ്ദ കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡും ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ-ചൈന പ്രശ്നങ്ങളും കാരണം ഷൂട്ട് നീളുകയായിരുന്നു. അതിനാൽ ഈ വർഷം അവസാനം ക്രിസ്മസ് റിലീസായി ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സൂചന.

അതേ സമയം, നാഗചൈതന്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം വിക്രം കെ. കുമാർ സംവിധാനം ചെയ്‌ത ലവ് സ്റ്റോറിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.