ETV Bharat / sitara

റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്‌ച

ജാമ്യാപേക്ഷ വിശദമായി കേട്ട ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിവെച്ചത്. താന്‍ ഒരു കുറ്റവും ചെയ്‌തിട്ടില്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നുമാണ് റിയയുടെ വാദം.

rhea chakraborty  bail application of Rhea Chakraborty  Byculla Jail  Court reserved its order on Rhea's bail application  റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്‌ച  റിയ ചക്രബര്‍ത്തി
റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്‌ച
author img

By

Published : Sep 10, 2020, 7:17 PM IST

മുംബൈ: നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷയില്‍ മുംബൈ കോടതി വെള്ളിയാഴ്ച വിധി പറയും. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സെൻട്രൽ ബ്യൂറോ റിയയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജാമ്യാപേക്ഷ വിശദമായി കേട്ട ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നുമാണ് റിയയുടെ വാദം. സ്വയം കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്‍റെ ജീവന്‍ അപകടത്തിലാണെന്നും ജാമ്യാപേക്ഷയിലുണ്ട്. കുറ്റസമ്മതമെല്ലാം താന്‍ പിന്‍വലിച്ചതായും റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. നേരത്തെ മജിസ്ട്രേറ്റ് കോടതിയിൽ റിയ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിലവിൽ ബൈക്കുളയിലെ വനിതാ ജയിലിലാണ് റിയ ചക്രബർത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.