ETV Bharat / sitara

'വിജയ് ദി മാസ്റ്റര്‍' പതിമൂന്നിനെത്തില്ല; റിലീസ് പതിനാലിന് - lokesh kanagaraj news

വിജയ് ദി മാസ്റ്റര്‍ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന മാസ്റ്ററിന്‍റെ ഹിന്ദി പതിപ്പ് ഈ മാസം 14നാണ് റിലീസ് ചെയ്യുന്നത്.

entertainment news  വിജയ് ദി മാസ്റ്റര്‍ സിനിമ വാർത്ത  വിജയ് ദി മാസ്റ്റര്‍ റിലീസ് വാർത്ത  പതിനാലിന് റിലീസ് മാസ്റ്റർ ഹിന്ദി വാർത്ത  മാസ്റ്ററിന്‍റെ ഹിന്ദി പതിപ്പ് വാർത്ത  വിജയ്‌യും വിജയ് സേതുപതിയും സിനിമ വാർത്ത  ലോകേഷ് കനകരാജ് വാർത്ത  master release january 14th news  master release update news  master hindi dubbed news  vijay the master release news  lokesh kanagaraj news  vijay sethupathi news
'വിജയ് ദി മാസ്റ്റര്‍' പതിമൂന്നിനെത്തില്ല
author img

By

Published : Jan 6, 2021, 10:59 PM IST

വിജയ്‌യും വിജയ് സേതുപതിയും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നുവെന്നതിനാൽ മാസ്റ്ററിനായി കുറച്ചൊന്നുമല്ല ആരാധകർ കാത്തിരിക്കുന്നത്. കാർത്തി നായകനായ കൈതിയുടെ സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതിനാലും മാസ്റ്ററിനോടുള്ള പ്രതീക്ഷ വാനോളമുയരുന്നുണ്ട്. മാസ്റ്റർ അമ്പത് ശതമാനവും എന്‍റെ ചിത്രമാണെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ, മാസ്റ്ററിന്‍റെ പ്രമേയത്തിലും അവതരണത്തിലും വലിയ സസ്‌പെൻസുണ്ടാകാമെന്നാണ് സൂചന.

കൊവിഡിൽ റിലീസ് മാറ്റിവെച്ചതിനാൽ ആരാധകർക്ക് നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു. ഒടുവിൽ, തിയേറ്ററുകൾ തുറന്നതോടെ പൊങ്കൽ റിലീസായി ദളപതി ടീം തിയേറ്ററിനെ ആഘോഷമാക്കാനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

തമിഴിൽ മാത്രമല്ല ചിത്രത്തിന്‍റെ ഹിന്ദി മൊഴിമാറ്റ പതിപ്പും പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്. തമിഴ് പതിപ്പിന്‍റെ പേര് മാസ്റ്റര്‍ എന്നാണെങ്കില്‍ ഹിന്ദിയിൽ ചിത്രം പുറത്തിറങ്ങുന്നത് 'വിജയ് ദി മാസ്റ്റര്‍' എന്ന ടൈറ്റിലിലാണ്. ഈ മാസം 13നാണ് തമിഴ് മാസ്റ്റർ റിലീസ് ചെയ്യുന്നത്. എന്നാൽ, ഹിന്ദിയിൽ ചിത്രം അന്ന് പ്രദർശിപ്പിക്കില്ല. പകരം തൊട്ടടുത്ത ദിവസം 14നായിരിക്കും ഹിന്ദി പതിപ്പിന്‍റെ ആദ്യ റിലീസെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ദളപതിക്കും മക്കൾ സെൽവനും പുറമെ മാളവിക മോഹൻ, ആന്‍ഡ്രിയ ജെര്‍മിയ, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.