ഇന്ത്യയിലാകമാനം ആരാധകരുള്ള നടിയാണ് മനീഷ കൊയ്‌രാള. നിരവധി അനവധി ഹിറ്റ് ചിത്രങ്ങളിലെ നായിക. ലോക്ക് ഡൗണ്‍ കാലം തനിക്ക് നല്‍കുന്ന അനുഭവങ്ങളെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നടി. ലോക്ക് ഡൗണ്‍ 27 ദിവസം പിന്നിടുമ്പോള്‍ കാന്‍സർ ചികിത്സക്കായി താന്‍ ഉള്‍വലിഞ്ഞ് കഴിഞ്ഞ നാളുകളാണ് ഓര്‍മവരുന്നതെന്നാണ് മനീഷ കൊയ്‌രാള പറഞ്ഞത്. ന്യൂയോര്‍ക്കിലായിരുന്നു ആറ് മാസക്കാലം താരം ചികിത്സക്കായി കഴിഞ്ഞത്.
'ന്യൂയോര്‍ക്കിലെ ചികിത്സക്കിടെ ആറ് മാസത്തോളം അപ്പാർട്ട്മെന്‍റില്‍ അടച്ചിട്ട അവസ്ഥയായിരുന്നു. ഈ സമയത്തേക്കാള്‍ ആയിരം മടങ്ങ് മോശമായിരുന്നു അന്നെനിക്ക്. ഇപ്പോള്‍ രണ്ട് മാസത്തേക്ക് ലോക്ക് ഡൗണാണെങ്കിലും എല്ലാ നിര്‍ദേശങ്ങളും പാലിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ബോറടിച്ച് പിരിമുറുക്കത്തിലായിരിക്കുമെന്നറിയാം... എങ്കിലും മുന്‍കാല അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് കരുതുന്നു....' മനീഷ കൊയ്‌രാള പറഞ്ഞു.
വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങളാണ് താന്‍ പാലിക്കുകയാണെന്നും താരം പറഞ്ഞു. മാതാപിതാക്കളോടൊപ്പം മുംബൈയിലാണ് മനീഷ ഇപ്പോൾ താമസിക്കുന്നത്. 2012ലായിരുന്നു മനീഷ കൊയ്‌രാളക്ക് കാന്‍സര്‍ ബാധിച്ചത്