2019ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഹെലന്‍ വലിയ വിജയമായിരുന്നു. യുവനടി അന്ന ബെന്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു. ഹെലന്‍ എന്ന പെണ്‍കുട്ടി ഒരു റസ്റ്റോറന്‍റിന്‍റെ ഫ്രീസര്‍ റൂമില്‍ കുടുങ്ങിപോകുന്നതും അവളെ കണ്ടെത്താന്‍ അവളുടെ അച്ഛന്‍ നടത്തുന്ന പ്രയത്നങ്ങളുമാണ് ചിത്രം പറയുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ പോവുകയാണ്. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് ടൈറ്റില്‍ കഥാപാത്രമായ ഹെലനാവുന്നത്. ബോണി കപൂറും ജാന്‍വിയും ദ ബോംബെ ഗേള്‍ എന്നൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹെലന്‍റെ റീമേക്കായിരിക്കും ആദ്യം ചിത്രീകരണം ആരംഭിക്കുക. 2021 ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹര്‍ നിര്‍മിച്ച ധടക്കിലൂടെയായിരുന്നു ജാന്‍വിയുടെ സിനിമാ പ്രവേശനം.
ഹെലന്‍ ബോളിവുഡിലേക്ക്, ടൈറ്റില്‍ റോളില്‍ ജാന്‍വി കപൂര്‍ - malayalam film helen
ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് ടൈറ്റില്‍ കഥാപാത്രമായ ഹെലനാവുന്നത്
![ഹെലന്‍ ബോളിവുഡിലേക്ക്, ടൈറ്റില്‍ റോളില്‍ ജാന്‍വി കപൂര്‍ malayalam film helen will remake in bollywood ഹെലന്‍ ബോളിവുഡിലേക്ക്, ടൈറ്റില്‍ റോളില്‍ ജാന്‍വി കപൂര്‍ യുവനടി അന്ന ബെന്‍ ഹെലന്‍ റീമേക്ക് malayalam film helen helen remake](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8260401-142-8260401-1596290183629.jpg?imwidth=3840)