ETV Bharat / sitara

വമ്പന്‍ താരനിരയ്‌ക്കൊപ്പം പേര്‍ളി മാണി, ലുഡോ ട്രെയിലര്‍ കാണാം - Ludo Official Trailer

കൈറ്റ്സ്, ബർഫി തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കിയ അനുരാഗ് ബസുവാണ് ലുഡോ സംവിധാനം ചെയ്‌തിരിക്കുന്നത്

വമ്പന്‍ താരനിരയ്‌ക്കൊപ്പം പേര്‍ളി മാണി, ലുഡോ ട്രെയിലര്‍ കാണാം  ലുഡോ ട്രെയിലര്‍ കാണാം  സംവിധായകനായ അനുരാഗ് ബസു  അനുരാഗ് ബസു ലുഡോ  Ludo Official Trailer out  Ludo Official Trailer  പേര്‍ളി മാണി സിനിമകള്‍
വമ്പന്‍ താരനിരയ്‌ക്കൊപ്പം പേര്‍ളി മാണി, ലുഡോ ട്രെയിലര്‍ കാണാം
author img

By

Published : Oct 19, 2020, 3:57 PM IST

പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയിലൂടെ മലയാളികളുടെ സ്വന്തം അവതാരികയും നടിയും ഗായികയുമെല്ലാമായ പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറിയിരിക്കുകയാണ്. ബോളിവുഡിലെ വമ്പന്‍ താര നിരയ്ക്കൊപ്പമാണ് പേര്‍ളിയുടെ ബോളിവുഡിലെ ആദ്യ സിനിമ. ലുഡോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. കൈറ്റ്സ്, ബർഫി തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് ബസു. അവസാന ചിത്രമായ ജഗ്ഗ ജാഗൂസ് ഒരു വ്യത്യസ്ത ശ്രമമായിരുന്നുവെങ്കിലും ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. നാലുപേരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു ആന്തോളജിയാണ് ചിത്രം. നെറ്റ്ഫ്‌ളിക്സില്‍ നവംബര്‍ 12ന് ചിത്രം സ്ട്രീം ചെയ്‌ത് തുടങ്ങും.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.