കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ പുതിയ കൊവിഡ് ഫലം നെഗറ്റീവാണെന്ന് മകന്‍ എസ്.പി ചരണ്‍ അറയിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'കൊവിഡ് ഫലം നെഗറ്റീവാണ്. എന്നാല്‍ ഇപ്പോഴും അച്ഛന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്. ശ്വാസകോശത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് അത് ആവശ്യമാണ്. ഫിസിയോതെറാപ്പി പുരോഗമിക്കുന്നുണ്ട്. അച്ഛന് എല്ലാം മനസിലാക്കാന്‍ കഴിയുന്നുണ്ട്. പാട്ടുകള്‍ കേള്‍ക്കുകയും എഴുതുകയും, ക്രിക്കറ്റ് കാണുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അച്ഛന്‍റെയും അമ്മയുടെയും വിവാഹവാര്‍ഷികം ഞങ്ങള്‍ ചെറിയ രീതിയില്‍ ആഘോഷിച്ചത് അച്ഛനെ ഏറെ സന്തോഷിപ്പിച്ചു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലിനും നന്ദി. അച്ഛന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ഉടനെ നിങ്ങളെ അറിയിക്കാന്‍ സാധിക്കാതിരുന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു' ചരണ്‍ വീഡിയോയിലൂടെ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. 13-ാം തിയ്യതി രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.