മികച്ച ആക്ഷന്‍ മാസ് സിനിമകളില്‍ ഒന്നായ കെജിഎഫ് ഒരുക്കിയ സംവിധായകനൊക്കെയാണെങ്കിലും സൂചിയെന്നാല്‍ ഭയമാണ്. പറഞ്ഞുവരുന്നത് തെന്നിന്ത്യയിലെ ബിഗ് ബജറ്റ് സിനിമകളായ കെജിഎഫും സലാറും ഒക്കെ ഒരുക്കുന്ന സംവിധായകന്‍ പ്രശാന്ത് നീലിനെ കുറിച്ചാണ്.
കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ സൂചിയോടുള്ള ഭയം മൂലം മുഖംപൊത്തിയാണ് നഴ്‌സിന് മുമ്പില്‍ അദ്ദേഹം ഇരുന്നത്. വാക്‌സിന്‍ സ്വീകരിച്ച വിവരം അറിയിച്ച് അദ്ദേഹം തന്നെയാണ് രസകരമായ ഈ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
നിഷ്‌കളങ്കനായ കുട്ടിയെ പോലെ വാക്‌സിന്‍ സ്വീകരിക്കാന്‍ മുഖം പൊത്തി ഇരിക്കുന്ന പ്രശാന്തിന്‍റെ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. സംവിധായകന്‍റെ ആരാധകരടക്കം ട്രോളുകളും സൃഷ്ടിച്ചു. പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും അധോലോക സിനിമയെടുത്തയാള്‍ക്ക് സൂചി ഇത്ര പേടിയോ എന്നൊക്കെയാണ് ചോദ്യം.
-
Finally got myself vaccinated!!!
— Prashanth Neel (@prashanth_neel) June 8, 2021 " class="align-text-top noRightClick twitterSection" data="
If you havent , please do book a slot and get your family and yourself vaccinated🙏#VaccinationForAll#stayhomestaysafe pic.twitter.com/DAUIxWs7jj
">Finally got myself vaccinated!!!
— Prashanth Neel (@prashanth_neel) June 8, 2021
If you havent , please do book a slot and get your family and yourself vaccinated🙏#VaccinationForAll#stayhomestaysafe pic.twitter.com/DAUIxWs7jjFinally got myself vaccinated!!!
— Prashanth Neel (@prashanth_neel) June 8, 2021
If you havent , please do book a slot and get your family and yourself vaccinated🙏#VaccinationForAll#stayhomestaysafe pic.twitter.com/DAUIxWs7jj
'കാര്യം മോണ്‍സ്റ്റര്‍ റോക്കി ഭായിയെ സൃഷ്ടിച്ച മുതലാണെങ്കിലും കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പേടിയാ' എന്നായിരുന്നു ഒരു കമന്‍റ്. റോക്കി ഭായിക്ക് കൂടി നാണക്കേടാണെന്ന് മറ്റ് ചിലര്‍ കുറിച്ചു. സിനിമയില്‍ വയലന്‍സും ആക്ഷനും കൂടുതലാണെങ്കിലും സംവിധായകന്‍റെ മനസ് കുഞ്ഞുങ്ങളേക്കാള്‍ ലോലമാണെന്നും ആരാധകര്‍ പറയുന്നു.
Also read: സീരിയല്‍ ചിത്രീകരണം കൊവിഡ് വാക്സിനേഷന് ശേഷം മാത്രമെന്ന് നിര്‍മാതാക്കള്‍
'സൂചി കണ്ടാൽ പേടിക്കുന്ന ഈ പിഞ്ച് മനസ് കൊണ്ടാണോ കുഞ്ഞേ നീ ഇതൊക്കെ എഴുതിയെ....' എന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്. താരത്തിന്‍റെ പോസ്റ്റിന് താഴെ മലയാളികളുടെ കമന്‍റും ട്രോളും നിറഞ്ഞിരിക്കുകയാണ്.
'വാക്‌സിന്‍ എടുക്കാന്‍ ഇനിയും ആരും മടിച്ചുനില്‍ക്കരുത്. നിങ്ങളും കുടുംബവും ഉടനെ സ്ലോട്ട് ബുക്ക് ചെയ്‌ത് കുത്തിവയ്‌പ്പെടുക്കണം ' എന്ന് പറഞ്ഞുകൊണ്ടാണ് പ്രശാന്ത് ചിത്രം പങ്കുവച്ചത്.