ഹൈദരാബാദ്: അടുത്തിടെയാണ് വിക്കി കൗശലും കത്രീന കെയ്‌ഫും വിവാഹിതരായത്. വിവാഹ ശേഷം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണിപ്പോള്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Katrina Kaif Maldives pictures: 'മൈ ഹാപ്പി പ്ലെയ്‌സ്' എന്ന ഹാഷ്‌ടാഗോടു കൂടിയാണ് ചിത്രങ്ങള്‍ കത്രീന ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. പച്ചയും വെള്ളയും നിറത്തിലുള്ള ബീച്ച് വിയറിനൊപ്പം അനുയോജ്യമായ ഫ്ലോറൽ ഷോർട്ട്‌സും ധരിച്ചാണ് ചിത്രത്തില്‍ കത്രീന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മാലിദ്വീപില്‍ ഒറ്റയ്‌ക്കുള്ള കത്രീനയുടെ ചിത്രത്തിന് നിരവധി കമന്‍റുകളാണ് ലഭിച്ചത്. 'വിക്കി കൗശലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്‌ക്കു' എന്നാണ് ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. 'ദശലക്ഷം ഹൃദയങ്ങളുടെ രാജ്‌ഞി' എന്ന് മറ്റൊരു ആരാധകനും കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Katrina Kaif bird feeding video: കഴിഞ്ഞ ദിവസം ചിത്രങ്ങളുമായി എത്തിയ താരം ഇന്ന് കുറച്ച് വീഡിയോകളുമായാണ് ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കത്രീന കടുത്ത മൃഗസ്‌നേഹിയാണെന്ന് ഏവര്‍ക്കും അറിയാം. കത്രീനയുടെ ഏറ്റവും പുതിയ മാലിദ്വീപ് യാത്രയിൽ പോലും, ഈ മൃഗ സ്‌നേഹം പ്രകടമായി കാണാം.
Katrina Kaif feeds birds in Maldives: മണിക്കൂറുകള്‍ക്ക് മുമ്പുള്ള താരത്തിന്‍റെ ഒരു വീഡിയ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നാല് ചെറിയ സന്ദര്‍ശകരുമായി ചങ്ങാത്തം കൂടുന്ന കത്രീനയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ആ സന്ദര്‍ശകര്‍ ആരെന്നറിയാന്‍ ഏവര്‍ക്കും ആകാംക്ഷയുണ്ട്.
മാലിദ്വീപ് യാത്രക്കിടെ, മനോഹരമായ നാല് കുഞ്ഞ് പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം വീഡിയോകള്‍ പങ്കുവച്ചിരിക്കുന്നത്. മറ്റൊരു വീഡിയോയില്‍, പക്ഷികള്‍ താരത്തിന്‍റെ കൈയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യമാണ് കാണാനാവുക.
പക്ഷികള്‍ക്കൊപ്പമുള്ള നിമിഷം കത്രീന നന്നായി ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. പുഞ്ചിരി തൂകി കൊണ്ട് പക്ഷികളെ പരിപാലിക്കുന്ന കത്രീനയെയാണ് വീഡിയോയിലുടനീളം കാണാനാവുക. പക്ഷികള്‍ക്കൊപ്പമുള്ള വീഡിയോയില്‍ പിങ്ക് ടീ ഷര്‍ട്ടും, കറുത്ത ഡെനിമുമാണ് താരം ധരിച്ചിരിക്കുന്നത്.
ഒരു പരസ്യ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായാണ് കത്രീന മാലിദ്വീപ് സന്ദര്‍ശിച്ചതെന്നാണ് താരത്തിന്‍റെ ഏറ്റവും പുതിയ ഇന്‍സ്‌റ്റഗ്രാം സോറ്റിറിയിലൂടെ വ്യക്തമാകുന്നത്.
Katrina Kaif upcoming movies: 'ടൈഗര്‍ 3', 'മെറി ക്രിസ്‌തുമസ്', ഫര്‍ഹാന്‍ അക്‌തറിന്‍റെ 'ജീ ലെ സാറാ' എന്നിവയാണ് കത്രീനയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Also Read: തണുത്ത് വിറച്ച അനന്യക്ക് ജാക്കറ്റ് നല്‍കി സിദ്ധാന്ത്; വീഡിയോ വൈറല്‍