Karikku actor Arjun engaged : 'കരിക്കി'ലൂടെ പ്രേക്ഷകര ഹൃദയങ്ങളില്‍ ഇടംപിടിച്ച അര്‍ജുന്‍ രത്തന്‍റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. അര്‍ജുന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Arjun engaged with Shikha Manoj : താരം തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 'ഇറ്റ്‌സ് ഒഫീഷ്യല്‍' എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വടകര സ്വദേശി ശിഖ മനോജ് ആണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്.
- " class="align-text-top noRightClick twitterSection" data="">
Engagement wishes to Arjun Ratan : കരിക്ക് താരങ്ങളെല്ലാം അര്‍ജുന്‍റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് അര്‍ജുന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ആദില്‍ എബ്രഹാം, എലീന പടിക്കല്‍, മിഥുന്‍ മാനുവല്‍ തോമസ്, ശൃദ്ധ, രശ്‌മി സോമന്‍, സിതാര കൃഷ്‌ണകുമാര്‍ തുടങ്ങിയവര്‍ അര്‍ജുന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.
Kerala's highest subscribers youtube channel : 'തേരാ പാരാ' എന്ന മലയാളത്തിലെ ആദ്യ വെബ് സീരീസിലൂടെ ജനപ്രീതി നേടിയ കേരളത്തിലെ നമ്പര്‍ വണ്‍ യൂട്യൂബ് ചാനലാണ് 'കരിക്ക്'. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനല്‍ കൂടിയാണ് 'കരിക്ക്'. നിലവില്‍ 7.54 മില്യണ്‍ ആണ് 'കരിക്കി'ന്‍റെ സബ്‌സ്‌ക്രൈബേഴ്‌സ്.
waiting for Karikku new episode : 'കരിക്കി'ലെ അര്‍ജുന്‍റെ ജനപ്രിയ ഡയലോഗുകളും ആരാധകര്‍ കമന്‍റ് ചെയ്‌തിട്ടുണ്ട്. 'കരിക്കി'ന്‍റെ പുതിയ എപ്പിസോഡ് വൈകുന്നത് സംബന്ധിച്ചുള്ള ആശങ്കകളും ആരാധകര്‍ പങ്കുവെയ്‌ക്കുന്നുണ്ട്.
Also Read : CBI 5 : ചാര്‍ജെടുക്കാന്‍ സേതുരാമയ്യര്‍ സിബിഐ ; മമ്മൂട്ടിയില്ലാതെ പൂജ