ബോളിവുഡ് താരദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറിനും രണ്ടാമതും ആണ്‍കുഞ്ഞ് പിറന്നു. തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കരീനയും സെയ്ഫും ലോകത്തെ അറിയിച്ചത്. മുംബൈയിലെ ബ്രിഡ്‌ജ് കാന്‍ഡി ആശുപത്രിയില്‍ വെച്ചാണ് കരീന രണ്ടാമത്തെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. രണ്‍ദീര്‍ കപൂറാണ് കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്. താരദമ്പതികളുടെ മൂത്ത മകനായ നാലുവയസുകാരന്‍ തൈമൂര്‍ ജനിച്ചപ്പോള്‍ മുതല്‍ സോഷ്യല്‍മീഡിയയിലെ താരമാണ്. പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരനായ തൈമൂര്‍ അലി ഖാന് വലിയൊരു ഫാന്‍ ഫോളോയിങും ഉണ്ട്.
-
Kareena Kapoor Khan and Saif Ali Khan blessed with a baby boy, announces their relative Riddhima Kapoor Sahni
— ANI (@ANI) February 21, 2021 " class="align-text-top noRightClick twitterSection" data="
(file photo) pic.twitter.com/BhS7YIi8Mn
">Kareena Kapoor Khan and Saif Ali Khan blessed with a baby boy, announces their relative Riddhima Kapoor Sahni
— ANI (@ANI) February 21, 2021
(file photo) pic.twitter.com/BhS7YIi8MnKareena Kapoor Khan and Saif Ali Khan blessed with a baby boy, announces their relative Riddhima Kapoor Sahni
— ANI (@ANI) February 21, 2021
(file photo) pic.twitter.com/BhS7YIi8Mn
ആരാധകർ സ്നേഹത്തോടെ സെയ്‌ഫീന എന്ന് വിളിക്കുന്ന കരീന -സെയ്‌ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് തഷാൻ എന്ന ചിത്രത്തിന്‍റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. 2016 ഡിസംബറിൽ 20നാണ് മൂത്ത മകൻ തൈമൂറിന്‍റെ ജനനം. ടോം ഹാങ്ക്സിന്‍റെ ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി റീമേക്കായ ‘ലാൽ സിംഗ് ഛദ്ദ’യാണ് പുറത്തിറങ്ങാനുള്ള കരീന ചിത്രം. ചിത്രത്തിൽ ആമിർ ഖാനാണ് നായകൻ. ചിത്രത്തിലെ കരീനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.