സമൂഹമാധ്യമങ്ങളില്‍ സജീവമായ ബോളിവുഡ് നടി കങ്കണ റണൗട്ട് വിവാദ ട്വീറ്റുകളിലൂടെയും പരാമര്‍ശങ്ങളിലൂടെയും എപ്പോഴും കുരുക്കുകളില്‍ ചെന്ന് ചാടാറുണ്ട്. ഇത്തവണ താണ്ഡവ് വെബ് സീരിസിനെതിരെ ട്വീറ്റുകള്‍ ചെയ്യുകയാണ് നടി ചെയ്‌തിട്ടുള്ളത്. വിവാദ പരമാര്‍ശങ്ങള്‍ നടി നടത്തിയതിനാല്‍ നിരവധി പേര്‍ താരത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ചില നിയന്ത്രങ്ങളും കങ്കണയുടെ അക്കൗണ്ടിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തി. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്. 'ലിബറല്‍ കമ്യൂണിറ്റി ട്വിറ്റര്‍ ചാച്ച ജാക്ക് ഡോര്‍സിയെ വിളിച്ച് കരഞ്ഞതിനാല്‍ എന്‍റെ ട്വിറ്റര്‍ അക്കൗണ്ടിന് ചില നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നു' എന്നാണ് കങ്കണ ട്വീറ്റ് ചെയ്‌തത്.
ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തിലൂടെ വിവാദമായ താണ്ഡവ് വെബ് സീരിസിന്‍റെ സംവിധായകൻ അലി അബ്ബാസിനെതിരെ രൂക്ഷ വിമർശനമായിരുന്നു നേരത്തെ കങ്കണ റണൗട്ട് നടത്തിയത്. അല്ലാഹുവിനെ കളിയാക്കാൻ അലി അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്. ഇതിന് പുറമെ മറ്റ് നിരവധി പരാമര്‍ശങ്ങളും നടി നടത്തിയിരുന്നു.
-
Librus cried to their chacha @jack and got my account temporarily restricted, they are threatening me mera account/virtual identity kabhi bhi desh keliye shaheed ho sakti hai,magar my reloaded desh bhakt version will reappear through my movies.Tumhara jeena dushwar karke rahungi.
— Kangana Ranaut (@KanganaTeam) January 20, 2021 " class="align-text-top noRightClick twitterSection" data="
">Librus cried to their chacha @jack and got my account temporarily restricted, they are threatening me mera account/virtual identity kabhi bhi desh keliye shaheed ho sakti hai,magar my reloaded desh bhakt version will reappear through my movies.Tumhara jeena dushwar karke rahungi.
— Kangana Ranaut (@KanganaTeam) January 20, 2021Librus cried to their chacha @jack and got my account temporarily restricted, they are threatening me mera account/virtual identity kabhi bhi desh keliye shaheed ho sakti hai,magar my reloaded desh bhakt version will reappear through my movies.Tumhara jeena dushwar karke rahungi.
— Kangana Ranaut (@KanganaTeam) January 20, 2021
ഹിന്ദുമതത്തെ അവഹേളിച്ചെന്ന പരാതിയെ തുടർന്ന് സീരിസിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ മൂന്ന് എഫ്ഐആറാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇതിൽ ഏറ്റവും പുതിയതായി ഫയൽ ചെയ്‌ത കേസിൽ താണ്ഡവ് യുപി പൊലീസിനെ അപകീർത്തിപ്പെടുത്തിയെന്നും ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ആരോപിക്കുന്നുണ്ട്. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും കേന്ദ്രസർക്കാരിന് പരാതി നൽകിയും താണ്ഡവിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ സീരിസിന്‍റെ അണിയറപ്രവർത്തർ ഖേദം പ്രകടിപ്പിക്കുകയും വിവാദത്തിനിടയാക്കിയ രംഗങ്ങള്‍ക്ക് സീരിസിൽ മാറ്റം വരുത്തി അവതരിപ്പിക്കാമെന്നും അറിയിച്ചിരുന്നു.
ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്‌ച റിലീസ് ചെയ്‌ത താണ്ഡവ് ഒമ്പത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ സെയ്‌ഫ് അലിഖാന് പുറമെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.