ഹൈദരാബാദ്: ബോളിവുഡ് നടി കങ്കണ റണൗട്ട് കൊവിഡ് മുക്തയായി. ഈ മാസം എട്ടാം തിയതിയായിരുന്നു കങ്കണക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്. തുടർന്ന് താരം ക്വാറന്‍റൈനിലായിരുന്നു. തനിക്ക് കൊവിഡ് ഭേദമായെന്നും ആശംസകൾ അയച്ചവർക്ക് നന്ദി അറിയിക്കുന്നതായും കങ്കണ റണൗട്ട് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
"ഞാൻ ഇന്ന് കൊവിഡ് നെഗറ്റീവായി. എങ്ങനെയാണ് ഞാൻ വൈറസിനെ തോൽപ്പിച്ചത് എന്നതിനെക്കുറിച്ച് ഒരുപാട് പറയാൻ ആഗ്രഹിക്കുന്നു, പക്ഷേ കൊവിഡ് ഫാൻ ക്ലബ്ബുകളെ വ്രണപ്പെടുത്തരുതെന്നാണ് പറഞ്ഞിട്ടുള്ളത്.... അതെ വൈറസിനോട് അനാദരവ് കാണിച്ചാൽ അസ്വസ്ഥരാകുന്നവർ ഇവിടെയുണ്ട്.... എന്തായാലും നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും നന്ദി," എന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
Also Read: കൊവിഡ് ജലദോഷം പോലെ, വൈറസിനെ ഞാൻ തകർക്കും; കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തു
കൊവിഡിന് വലിയ പ്രചാരം നൽകുകയാണെന്നും ഇത് സാധാരണ ഒരു ജലദോഷം പോലെയാണെന്നുമാണ് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കങ്കണ പറഞ്ഞത്. ഏറെ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവച്ച പരാമർശമായിരുന്നു ഇത്.