ETV Bharat / sitara

തലൈവി തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും - jayalaitha biopic

നെറ്റ്ഫ്ലിക്‌സും ആമസോണും തലൈവി ചിത്രം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ബയോപിക് ചിത്രം ആദ്യം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു

കങ്കണ റണാവത്ത്  തലൈവി  തിയേറ്റർ റിലീസ്  തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത  ബയോപിക് ചിത്രം  എ.എല്‍. വിജയ്  ML Vijay  Kangana Ranaut  Thalaivi film thetre release  jayalaitha biopic  Tamilnadu chief minister
തലൈവി തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും
author img

By

Published : Jun 8, 2020, 4:04 PM IST

മുംബൈ: കങ്കണ റണാവത്തിന്‍റെ 'തലൈവി' തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന ബഹുഭാഷാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിൽ വിശദീകരണവുമായാണ് ചിത്രത്തിന്‍റ അണിയറപ്രവർത്തകർ തന്നെ തിയേറ്റർ റിലീസിനെ കുറിച്ച് വ്യക്തമാക്കിയത്. ബോളിവുഡ് നടി കങ്കണ വ്യത്യസ്‌ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിനായി ആരാധകരും ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സും ആമസോണും തലൈവി ചിത്രം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്‍റെ തിയേറ്റർ റിലീസിന് ശേഷമേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുകള്ളുവെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന തലൈവി ഈ മാസം 26ന് പ്രദർശനത്തിന് എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് ജാഗ്രതാ നിർദേശങ്ങളുടെ ഭാഗമായി രാജ്യത്തെ തിയേറ്ററുകൾ അടച്ചുപൂട്ടിയതോടെ റിലീസും മാറ്റി വക്കേണ്ടി വന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.