ETV Bharat / sitara

'ഇനി എല്ലാരും എന്‍റെ മുന്നിൽ മുട്ടുമടക്കണം'; കയ്യില്‍ വിലങ്ങുമായി കങ്കണ - Lock Upp first look

Lock Upp first look:'ലോക്ക് അപ്പ്' ഫസ്‌റ്റ്‌ ലുക്ക് പുറത്തുവിട്ട്‌ കങ്കണ റണാവത്ത്‌

Kangana Ranaut shares first look  EKta Kapoors reality show Lock Upp  'ഇനി എല്ലാരും എന്‍റെ മുന്നിൽ മുട്ടുമടക്കണം'  കയ്യില്‍ വിലങ്ങുമായി കങ്കണ  'ലോക്ക് അപ്പ്' ഫസ്‌റ്റ്‌ ലുക്ക്  ഏക്താ കപൂറിന്‍റെ പുതിയ റിയാലിറ്റി ഷോ  Lock Upp first look  Lock Upp contestants
'ഇനി എല്ലാരും എന്‍റെ മുന്നിൽ മുട്ടുമടക്കണം'; കയ്യില്‍ വിലങ്ങുമായി കങ്കണ
author img

By

Published : Feb 10, 2022, 8:53 PM IST

Lock Upp first look : ഏക്താ കപൂറിന്‍റെ പുതിയ റിയാലിറ്റി ഷോ ആയ 'ലോക്ക് അപ്പി'ന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച്‌ ബോളിവുഡ്‌ താരസുന്ദരി കങ്കണ റണാവത്ത്‌. ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ലോക്ക്‌ അപ്‌ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തുവിട്ടത്.

Lock Upp release: ജയില്‍ പശ്ചാത്തലത്തില്‍ കയ്യില്‍ വിലങ്ങുമായി നില്‍ക്കുന്ന കങ്കണയുടെ ചിത്രമാണ് പോസ്റ്ററില്‍. 'ഇനി എല്ലാരും എന്‍റെ മുന്നിൽ മുട്ടുമടക്കണം. ഈ ബഡാസ് ജയിലിൽ ക്രൂരമായ ഒരു ഗെയിമുണ്ടാകും. ലോക്ക്‌ അപ്‌ ടീസർ നാളെ പുറത്തിറങ്ങും. ഫെബ്രുവരി 27ന്‌ ലോക്ക്‌ അപ്‌ റിലീസ്‌ ചെയ്യും.'- ഫസ്‌റ്റ്‌ ലുക്ക്‌ പങ്കുവച്ച്‌ കങ്കണ കുറിച്ചു.

സൗജന്യമായാണ് 'ലോക്ക് അപ്പ്‌' റിയാലിറ്റി ഷോ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. എംഎക്‌സ്‌ പ്ലേയര്‍, ആള്‍ട്ട് ബാലാജി എന്നിവയിലൂടെയാണ് ലോക്ക്‌ അപ്‌ റിലീസ്‌ ചെയ്യുക.

Also Read: 'പൃഥ്വിരാജി'ന്‍റെ പുതിയ റിലീസ്‌ തീയതി പുറത്ത്‌ ; മോഷന്‍ പോസ്‌റ്ററുകളുമായി അക്ഷയ്‌ കുമാര്‍

Lock Upp contestants : റിയാലിറ്റി ഷോയില്‍ ആകെ 16 സെലിബ്രിറ്റികളാണ് ഉണ്ടാവുക. മത്സരാർഥികളെ ജയിലിനുള്ളിൽ അടച്ചിടും. റിയാലിറ്റി ഷോയിൽ ജാമ്യം എന്ന ആശയവും ഉണ്ടാകും.

ദിവ്യങ്ക ത്രിപാഠി, മാനവ് ഗോഹിൽ, ഹിന ഖാൻ, ശ്വേത തിവാരി, സുർഭി ജ്യോതി, ഉർഫി ജാവേദ്, ആദിത്യ സിംഗ് രജ്‌പുത്‌, മല്ലിക ഷെരാവത്, അനുഷ്‌ക സെൻ, അവ്നീത് കൗർ, ചേതൻ ഭഗത്, ഹർഷ് ബെനിവാൾ, ഷെഹ്നാസ് ഗിൽ, വീർദാസ്, പൂനം പാണ്ഡെ എന്നിവരാണ്‌ മത്സരാര്‍ഥികള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.