വിവാദപരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുള്ള ബോളിവുഡ് താരം കങ്കണ റണൗട്ടിന്‍റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്‌തിരുന്നു. ഇതേ തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയുമാണ് താരം തന്‍റെ അഭിപ്രായങ്ങളും പരാമർശങ്ങളും പങ്കുവക്കുന്നത്. ഇപ്പോഴിതാ, ക്രിഷ് 3 സഹതാരം പ്രിയങ്ക ചോപ്രയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വ്യക്തമാക്കുകയാണ് കങ്കണ.
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഒരിക്കൽ മോദി ആരാധകയായിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന്‍റെ വിമർശകയായതാണെന്നും താരം പറഞ്ഞു. സ്വന്തം നിലനിൽപിന് വേണ്ടിയാണ് എല്ലാവരും ഇങ്ങനെ പെരുമാറുന്നതെന്നും എന്നാൽ ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ടെന്നത് ഓർമിക്കണമെന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിശദമാക്കി.
More Read: 'കേരള മോഡൽ' ; ബെഹ്റയുടെ പരാമര്‍ശം മുന്‍നിര്‍ത്തി പരിഹാസവുമായി കങ്കണ
നരേന്ദ്രമോദിക്കെതിരെ, ഇന്ത്യയുടെ മോശം വശങ്ങളെ കുറിച്ച് ലേഖനങ്ങൾ എഴുതുന്ന പത്രപ്രവർത്തകർക്കായുള്ള ഒരു പരസ്യത്തിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് കങ്കണ റണൗട്ടിന്‍റെ പരാമർശം.
കങ്കണ പ്രിയങ്കയുടെ നിലപാട് മാറ്റത്തെ കുറിച്ച്...
'ഇത് പത്രപ്രവർത്തനത്തിൽ മാത്രമല്ല, എല്ലാ മേഖലയിലും പ്രകടമാണ്. പ്രിയങ്ക ചോപ്ര ഒരു ദേശീയവാദിയിൽ നിന്നും മതേതര ആശയങ്ങളുള്ള നായ്ക്കുട്ടി ആവുകയായിരുന്നു. പ്രിയങ്ക മോദിജിയുടെ ഏറ്റവും വലിയ ആരാധകയായിരുന്നു. അതിൽ നിന്നുമാണ് മോദിക്കെതിരെയുള്ള വിമർശകയും വിദ്വേഷിയുമായത്. ആഹാരത്തിന് വേണ്ടിയാണ് ഇത്തരം ആട്ടങ്ങൾ, എന്നാൽ നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ നന്നായി ചെയ്യൂ,' കങ്കണ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.