Kangana Ranaut reveals Dhaakad release : 'ധാക്കഡി'ന്‍റെ പുതിയ റിലീസ് തീയതി പുറത്തുവിട്ട് നടി കങ്കണ റണാവത്ത്. മെയ് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ധാക്കഡ് റിലീസിനെത്തുന്നത്. രസ്‌നീഷ് റാസി ഗായ് സംവിധാനം ചെയ്യുന്ന 'ധാക്കഡ്' 2021 ഒക്‌ടോബറില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോവുകയായിരുന്നു.
Kangana as spy agent: ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ ആയി ഒരുങ്ങുന്ന 'ധാക്കഡി'ല്‍ സ്‌പൈ ഏജന്‍റ് അഗ്‌നി ആയാണ് കങ്കണ എത്തുന്നത്. അർജുൻ രാംപാൽ, ദിവ്യ ദത്ത്, ശാശ്വത ചാറ്റർജി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 'ധാക്കഡ്' രാജ്യത്തെ ഏറ്റവും വലിയ 'വനിത ആക്ഷൻ എന്‍റര്‍ടെയ്‌നർ' ആയിരിക്കുമെന്നാണ് കങ്കണ പറയുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Kangana Ranaut on Dhaakad character: 'ധാക്കഡിന്‍റേതുപോലുള്ള പരമപ്രധാനമായൊരു കഥ പരമാവധി ആളുകളില്‍ എത്തണം. വിവിധ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് അറിയിക്കുന്നതില്‍ ഞാന്‍ സന്തുഷ്‌ടയാണ്. പ്രേക്ഷകര്‍ ഏജന്‍റ് അഗ്‌നിയെ കാണുന്നത് കാണാന്‍ ഇനിയും എനിക്ക് കാത്തിരിക്കാനാകില്ല. തന്‍റെ ക്രോധവും ശക്തിയും കൊണ്ട് ഏജന്‍റ് അഗ്‌നി പ്രേക്ഷകരുടെ മനസ്സിനെ കീഴടക്കും.'- കങ്കണ പറഞ്ഞു.
നിര്‍മാതാക്കളുടെ വിശാലമായ കാഴ്‌ചപ്പാടിന് അനുസൃതമായി ചിത്രം ഒരു നിശ്ചിത സ്‌കെയിലില്‍ നിര്‍മിക്കേണ്ടിയിരുന്നു. ഈ സ്‌കെയിലില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വനിത ആക്ഷൻ എന്‍റര്‍ടെയ്‌നര്‍ ചിത്രമാകും 'ധാക്കഡ്' എന്നാണ് താരം പറയുന്നത്.
Dhaakad cast and crew : ദീപക് മുകുത്, സോഹെൽ മക്ലായ് എന്നിവർ ചേർന്നാണ് നിർമാണം. ഹുനാർ മുകുത് സഹനിർമാണവും നിര്‍വഹിക്കും. സോഹം റോക്ക്‌സ്‌റ്റാര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, കമൽ മുകുത്, സോഹെൽ മക്ലായ് പ്രൊഡക്ഷൻസ്, അസൈലം ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ധാക്കഡ് അവതരിപ്പിക്കുന്നത്.