തലൈവി എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ജയലളിതയുടെ സ്‌മാരകത്തിലെത്തി ആദരമര്‍പ്പിച്ച് കങ്കണ റണാവത്ത്. തമിഴകത്തിന്‍റെ സ്വന്തം തലൈവിയുടെ ജീവിതം സെപ്‌റ്റംബര്‍ 10നാണ് തിരശ്ശീലയിൽ എത്തുന്നത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കങ്കണ ചെന്നൈ മറീന ബീച്ചിലെ അവരുടെ സ്‌മാരകത്തിൽ എത്തി പുഷ്‌പചക്രം സമർപ്പിച്ചു.




കരുണാനിധി, എംജിആർ എന്നീ രാഷ്‌ട്രീയ അതികാരുടെ സ്‌മാരകത്തിലും താരം പുഷ്‌പങ്ങൾ അർപ്പിച്ചു. അതേസമയം, തലൈവി എന്ന ചിത്രം പ്രദർശിപ്പിക്കില്ലെന്ന മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് നടി വിമര്‍ശിച്ചത്.
മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമകളുടെ ലിംഗ വേർതിരിവുകൾക്കെതിരെ കങ്കണ
ഇനോക്‌സ്, സിനിപോൾസ്, പിവിആർ തുടങ്ങിയ മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ തലൈവി പ്രദർശിപ്പിക്കില്ലെന്ന തീരുമാനം ദ്രോഹവും പീഡനവുമാണെന്ന് നടി വിമർശിച്ചു. തിയേറ്റർ റിലീസിന് രണ്ട് ആഴ്‌ചകൾക്ക് ശേഷം തലൈവി ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിലാണ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമകള്‍ക്ക് വിയോജിപ്പ്.
More Read: സിനിമയിൽ നിന്ന് പുറത്താക്കാനുള്ള ശിപാർശക്ക് വിപരീതമായിരുന്നു തലൈവിയെന്ന് കങ്കണ
സിനിമാരംഗത്തെ ലിംഗപരമായ വേർതിരിവുകൾ ചൂണ്ടിക്കാട്ടിയാണ് താരം പ്രതികരിച്ചത്. നടന്മാരുടെ കാര്യം വരുമ്പോൾ മൾട്ടിപ്ലക്‌സിന് വ്യത്യസ്‌തമായ നിയമങ്ങളാണുള്ളത്. സൽമാൻ ഖാന്‍റെ രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്, വിജയ്‌യുടെ മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾക്ക് നാല് ആഴ്‌ച കാലാവധി ബാധകമായിരുന്നില്ല.
- " class="align-text-top noRightClick twitterSection" data="
">

പിവിആറും ഇനോക്‌സുമൊക്കെ ഇപ്പോൾ വെന്‍റിലേറ്ററിലാണ്. ഗുരുതരാവസ്ഥയിലായിട്ടുകൂടി സ്വയം സുരക്ഷിതരാവുന്നതിന് പകരം, ഉപദ്രവിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കങ്കണ വിശദമാക്കി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.