തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന് ശനിയാഴ്‌ച താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
എന്നാൽ, നാഗചൈതന്യ സാമന്തയുമായി പിരിയാനുള്ള കാരണം നടന് ബോളിവുഡിലെ ഒരു സൂപ്പർസ്റ്റാറുമായുള്ള അടുപ്പമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം. സ്‌ത്രീകളെ വസ്‌ത്രം മാറുന്നതുപോലെ മാറ്റുന്നവരോട് ഒരു കരുണയും കാട്ടരുതെന്നും കങ്കണ സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
പത്ത് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കുകയും, നാല് വർഷത്തോളം ഒന്നിച്ചു ജീവിക്കുകയും ചെയ്‌ത ഒരു തെന്നിന്ത്യൻ നടൻ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പർ സ്റ്റാറുമായി സൗഹൃദത്തിലായിരുന്നു.
ബോളിവുഡിലെ ഒരു 'ഡിവോഴ്‌സ് എക്സ്പേർട്ട്' ആയാണ് ഇയാൾ അറിയപ്പെടുന്നത്. നിരവധി സ്‌ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ഇയാൾ ഇപ്പോൾ ആ നടന്‍റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി.
അതിനാൽ എല്ലാം പെട്ടെന്നു തന്നെ നടന്നു. ഞാൻ സംസാരിക്കുന്നത് ആരെക്കുറിച്ചാണെന്ന് എല്ലാവർക്കുമറിയാം- കങ്കണ തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
അതേസമയം കങ്കണ പരോക്ഷമായി വിമർശിച്ചത് അടുത്തിടെ വിവാഹമോചനം നേടിയ ബോളിവുഡ് താരം ആമിർഖാന് എതിരെയാണെന്നാണോ എന്നാണ് ആരാധകരുടെ സംശയം. ആമിർഖാനും നാഗചൈതന്യയും ഒന്നിച്ചഭിനയിക്കുന്ന ലാൽ സിങ് ചദ്ദ പുറത്തിറങ്ങാനിരിക്കെയാണ് ആരാധകരുടെ കണ്ടെത്തൽ.
ALSO READ: അവർക്കിടയിൽ സംഭവിച്ചത് തികച്ചും ദൗർഭാഗ്യകരം, സാമന്ത ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കും: നാഗാർജുന
2005ലാണ് ആമിർ ഖാനും കിരൺ റാവുവും വിവാഹിതരായത്. ലഗാൻ ചിത്രത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷമായിരുന്നു കിരൺ റാവുവിനെ താരം ജീവിതപങ്കാളിയാക്കിയത്.
തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ മാസം ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവരും ഇനിയും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും ഒന്നിച്ച് സിനിമകൾ ചെയ്യുമെന്നും അറിയിച്ചിരുന്നു.