ETV Bharat / sitara

ഇത് കങ്കണയോ...? അതിശയിപ്പിച്ച് 'തലൈവി' ടീസര്‍

എ.എല്‍ വിജയ്‌യാണ് ജയലളിതയുടെ ജീവിതം ആസ്പദമാക്കി ബയോപിക് ഒരുക്കിയിരിക്കുന്നത്

author img

By

Published : Nov 23, 2019, 5:34 PM IST

ഇത് കങ്കണയോ...? അതിശയിപ്പിച്ച് 'തലൈവി' ടീസര്‍

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവത കഥ പറയുന്ന തലൈവിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അതിശയിപ്പിക്കുന്ന പ്രകടനമാണ് ടീസറില്‍ കങ്കണ കാഴ്ചവെച്ചിരിക്കുന്നത്. ഇത് കങ്കണ തന്നെയാണോ...? എന്നാണ് ടീസര്‍ കണ്ട പലരും ചോദിക്കുന്നത്. നടിയായിരുന്നപ്പോഴുള്ള ജയലളിതയെയും പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയപ്പോഴുള്ള ജയലളിതയെയുമാണ് ഒരു മിനിറ്റും 32 സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസറിലൂടെ പരിചയപ്പെടുത്തുന്നത്. അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള കങ്കണയുടെ നൃത്തമാണ് ടീസറിന്‍റെ ആകര്‍ഷണം.

  • " class="align-text-top noRightClick twitterSection" data="">

മുഖ്യമന്ത്രി ജയലളിതയായി കങ്കണ എത്തുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മാറ്റമാണുള്ളത്. എ.എല്‍ വിജയ്‌ ആണ് ജയലളിതയുടെ ജീവിതം ആസ്പദമാക്കി ബയോപിക് ഒരുക്കിയിരിക്കുന്നത്. ജയലളിതയുടെ ജീവിതം സിനിമയാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി വിവാദങ്ങളും ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു. എല്ലാറ്റിനും അവസാനം ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ പ്രതീക്ഷയിലാണ് ആരാധകര്‍. തമിഴിലും ഹിന്ദിയിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ എംജിആറിന്‍റെ വേഷത്തിലെത്തുന്നത് നടന്‍ അരവിന്ദ് സ്വാമിയാണ്. കെ.ആര്‍ വിജയേന്ദ്രനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.