ETV Bharat / sitara

ബാൽക്കണിയിലെ വിശ്രമം ; ജാവേദ് അക്തറിന്റെ വരികൾ കടമെടുത്ത് കങ്കണയുടെ ട്വിസ്റ്റ് - കങ്കണ ഇൻസ്റ്റാഗ്രാം പോസ്റ്റ് വാർത്ത

ബാൽക്കണിയിൽ വിശ്രമിക്കുന്ന ചിത്രത്തിനൊപ്പം, തനിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത ജാവേദ് അക്തറിൻ്റെ വരികളാണ് ബോളിവുഡ് നടി കങ്കണ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഉൾപ്പെടുത്തിയത്.

1
1
author img

By

Published : Apr 25, 2021, 7:34 PM IST

മുംബൈ: ബോളിവുഡ് നടിമാരിൽ പ്രമുഖയായ കങ്കണ റണാവത്ത് വിവാദ പരാമർശങ്ങളിലൂടെയും ട്വീറ്റുകളിലൂടെയും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. തന്റെ ഞായറാഴ്ച വിശേഷങ്ങൾ പങ്കുവച്ച കങ്കണ ബാൽക്കണിയിൽ വിശ്രമിക്കുന്ന ചിത്രത്തിനൊപ്പം കുറിച്ച വാക്കുകളാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പ്രത്യേകത.

തനിക്കെതിരെ മാനനഷ്ടക്കേസിന് പരാതി നൽകിയ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ വരികളാണ് ചിത്രത്തിനൊപ്പം കങ്കണ ചേർത്തിട്ടുള്ളത്. ബാൽക്കണിയിൽ വിശ്രമിക്കുന്ന നടിയുടെ ചിത്രത്തിന് ആരാധകരിൽ നിന്ന് ഗംഭീര പ്രതികരണം ലഭിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഇതുവരെ നാല് ലക്ഷത്തിലധികം ആളുകൾ കങ്കണയുടെ പോസ്റ്റിൽ പ്രതികരിച്ചിട്ടുമുണ്ട്.

  • ख़ैर मैं प्यासा रहा मगर उसने इतना तो किया
    मेरी पलकों की क़तारों को वो पानी दे गया

    उससे मैं कुछ पा सकूँ ऐसी कहाँ उम्मीद थी
    ग़म भी शायद वो बराए मेहरबानी दे गया

    उम्र भर दोहरूँगा ऐसी कहानी दे गया
    जावेद अख़्तर pic.twitter.com/OnhfdCiAku

    — Kangana Ranaut (@KanganaTeam) April 25, 2021 " class="align-text-top noRightClick twitterSection" data=" ">

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിന് പങ്കുണ്ടെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ കങ്കണ റണാവത്ത് ആരോപിച്ചിരുന്നു. ഇതേതുടർന്നാണ് തന്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നടിക്കെതിരെ ജാവേദ് അക്തർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.