തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രം തലൈവിക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്. ബോളിവുഡ് താരം കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സെൻസറിങ് പൂർത്തിയാക്കിയതോടെ ഓഗസ്റ്റിൽ റിലീസിനെത്തും.
സിനിമയുടെ സർട്ടിഫിക്കേഷൻ പൂർത്തിയായതായി കങ്കണ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.എൽ വിജയ് ആണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കെ.ആർ വിജയേന്ദ്ര പ്രസാദാണ് ബയോപിക് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.
-
Tamil version of #Thalaivi censored with U certificate pic.twitter.com/bpquUzMNGB
— Rajasekar (@sekartweets) June 22, 2021 " class="align-text-top noRightClick twitterSection" data="
">Tamil version of #Thalaivi censored with U certificate pic.twitter.com/bpquUzMNGB
— Rajasekar (@sekartweets) June 22, 2021Tamil version of #Thalaivi censored with U certificate pic.twitter.com/bpquUzMNGB
— Rajasekar (@sekartweets) June 22, 2021
ഈ വർഷം ഏപ്രിൽ 23ന് പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചിരുന്ന തലൈവി കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ റിലീസ് നീട്ടുകയായിരുന്നു. സിനിമയുടെ റിലീസ് തിയതി പിന്നീട് അറിയിക്കാമെന്നായിരുന്നു അണിയറപ്രവർത്തകർ വ്യക്തമാക്കിയത്. എന്നാൽ, സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതിനാൽ സിനിമ രണ്ട് മാസത്തിനുള്ളിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം.
More Read: കൊവിഡ്; കങ്കണയുടെ 'തലൈവി' റീലീസ് നീട്ടിവച്ചു
ബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദൻ ഇന്ധുരി, ഷായിലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് തലൈവി നിർമിച്ചിരിക്കുന്നത്.