മൂന്ന് വര്‍ഷത്തെ പ്രണയത്തിനും ഏഴ് വര്‍ഷത്തെ സൗഹൃദത്തിനും ഒടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് നടി കാജല്‍ അഗര്‍വാളും വ്യവസായി ഗൗതം കിച്ച്‌ലുവും വിവാഹിതരായത്. പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്‍റെ സന്തോഷത്തിലാണ് കാജല്‍. വിവാഹ ജീവിത വിശേഷങ്ങളെല്ലാം നടി ആരാധകരുമായി സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ മാലി ദ്വീപിലേക്ക് ഭര്‍ത്താവ് ഗൗതമിനൊപ്പം അവധിയാഘോഷിക്കാന്‍ പറന്നിരിക്കുകയാണ് കാജല്‍.
- " class="align-text-top noRightClick twitterSection" data="
">
ഹണിമൂണ്‍ വിശേഷങ്ങളും മാലിയിലെ നിമിഷങ്ങളും നിരവധി ഫോട്ടോകളും കാജല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മാലി ദ്വീപിലേക്ക് പോകുന്നതിന് മുമ്പ് പാസ്‌പോര്‍ട്ടിന്‍റെ ചിത്രങ്ങള്‍ നടി ഇസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 'ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത് വീണ്ടും യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പതുക്കെ സാധാരണ നിലയിലേക്ക് പോകുന്നു. മനോഹരമായ ഇടങ്ങളോടുള്ള എന്‍റെ പ്രിയം തുടരുന്നു' എന്നാണ് യാത്ര പുറപ്പെടും മുമ്പ് കാജല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ ആളുകളെ മാത്രം ക്ഷണിച്ചാണ് കാജലിന്‍റെ വിവാഹം നടന്നത്.
- " class="align-text-top noRightClick twitterSection" data="
">