ETV Bharat / sitara

നൂറ് കോടി പിന്നിട്ട് നോറ ഫത്തേഹിയുടെ 'ദില്‍ബര്‍' ഗാനം

author img

By

Published : Mar 6, 2021, 5:56 PM IST

2018ല്‍ റിലീസ് ചെയ്‌ത സത്യമേവ ജയതേ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ ഗാനമായിരുന്നു ദില്‍ബര്‍. നേഹ കക്കര്‍, ധ്വനി ബാനുഷാലി, ഇക്ക എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്‌ക് ബാഗ്‌ചിയാണ് സംഗീതം നല്‍കിയത്. ഷബീര്‍ അഹമ്മദ്, ഇക്ക എന്നിവര്‍ ചേര്‍ന്നാണ് വരികളെഴുതിയത്

John Abraham Nora Fatehi Satyameva Jayate DILBAR crosses 1 bn mark  നൂറ് കോടി പിന്നിട്ട് നോറ ഫത്തേഹിയുടെ 'ദില്‍ബര്‍' ഗാനം  നോറ ഫത്തേഹിയുടെ 'ദില്‍ബര്‍' ഗാനം  നോറ ഫത്തേഹി 'ദില്‍ബര്‍' വാര്‍ത്തകള്‍  ദില്‍ബര്‍ ഗാനങ്ങള്‍  നോറ ഫത്തേഹി പാട്ടുകള്‍  നോറ ഫത്തേഹി വാര്‍ത്തകള്‍  DILBAR crosses 1 bn mark  DILBAR crosses 1 bn  Nora Fatehi Satyameva Jayate DILBAR
നൂറ് കോടി പിന്നിട്ട് നോറ ഫത്തേഹിയുടെ 'ദില്‍ബര്‍' ഗാനം

അതിമനോഹരമായി എല്ലാ തരത്തിലുള്ള നൃത്തവും കൈകാര്യം ചെയ്യുന്ന നടിയാണ് ബോളിവുഡ് യുവ സുന്ദരി നോറ ഫത്തേഹി. താരം ഗംഭീരമായി നൃത്തം ചെയ്‌ത് ഒരിടക്ക് തരംഗമായി തീര്‍ന്ന ഡാന്‍സ് നമ്പര്‍ ഗാനമാണ് ദില്‍ബര്‍. 2018ല്‍ റിലീസ് ചെയ്‌ത സത്യമേവ ജയതേ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ ഗാനമായിരുന്നു ഇത്. ഇപ്പോള്‍ ഈ ഗാനം പുതിയ റോക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഗാനം യുട്യൂബില്‍ മാത്രം കണ്ടവരുടെ എണ്ണം നൂറുകോടിയും പിന്നിട്ടിരിക്കുകയാണ് എന്നതാണ് ഗാനത്തെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിശേഷം.

  • " class="align-text-top noRightClick twitterSection" data="">

'ദിൽബർ' എന്ന ഗാനത്തിന്‍റെ അറബിക് വേ‍ർഷനും തരംഗമായിരുന്നു. നേഹ കക്കര്‍, ധ്വനി ബാനുഷാലി, ഇക്ക എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്‌ക് ബാഗ്‌ചിയാണ് സംഗീതം നല്‍കിയത്. ഷബീര്‍ അഹമ്മദ്, ഇക്ക എന്നിവര്‍ ചേര്‍ന്നാണ് വരികളെഴുതിയത്. ടീ സീരിസിന്‍റെ യൂട്യബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്. ഗാനം നൂറുകോടി പിന്നിട്ട സന്തോഷം നോറയെ അറിയിക്കാനായി അണിയറപ്രവര്‍ത്തകര്‍ ടീ സീരിസ് സ്റ്റുഡിയോയില്‍ മനോഹരമായ ഫ്‌ളാഷ്‌മോബ് നടത്തുകയും കേക്ക് മുറിക്കുകയും ചെയ്‌തിരുന്നു. ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. കായംകുളം കൊച്ചുണ്ണിയിലും,​ ബാഹുബലി സീരിസിലും നൃത്തം അവതരിപ്പിച്ച് പ്രേക്ഷകരെ കയ്യിലെടുത്ത താരം കൂടിയാണ് നോറ ഫത്തേഹി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.