ഹൈദരാബാദ്: കർഷക പ്രതിഷേധത്തെ തുടർന്ന് ബോളിവുഡ് താരം ജാന്‍വി കപൂറിന്‍റെ ചിത്രത്തിന്‍റെ ഷൂട്ടിങ് വീണ്ടും നിർത്തിവെച്ചു. പഞ്ചാബിലെ പട്യാലയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഗുഡ് ലക്ക് ജെറിയുടെ ലൊക്കേഷന് പുറത്ത് കര്‍ഷകര്‍ എത്തി. തുടർന്ന്, ജാൻവി കപൂർ മടങ്ങിപ്പോകുക എന്ന മുദ്രാവാക്യം ഉയർത്തി കർഷകർ ലൊക്കേഷന് പുറത്ത് തടിച്ചുകൂടിയതോടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ.
- " class="align-text-top noRightClick twitterSection" data="
">
താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷ മുന്നിൽ കണ്ട് ജാൻവിയും സിനിമയുടെ മറ്റ് പ്രവർത്തകരും ഹോട്ടലിലേക്ക് തിരിച്ചുപോയതായും എന്നാൽ, ഹോട്ടലിന് പുറത്തും കർഷകർ സമരം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഗുഡ് ലക്ക് ജെറിയുടെ അണിയറപ്രവർത്തകർ പൊലീസിൽ പരാതി നൽകിയില്ലെങ്കിലും സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിച്ചേർന്നു.
ഈ മാസം 11നും കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായി ജാന്‍വി പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രതിഷേധം നടത്തുകയായിരുന്നു. ജാൻവി കർഷകർക്ക് അനുകൂലമായി സംസാരിക്കുമെന്ന് ചിത്രത്തിന്‍റെ സംവിധായകൻ ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധക്കാർ ചിത്രീകരണ സ്ഥലത്തുനിന്ന് പോയത്.
നയൻതാരയുടെ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ജാൻവി കപൂർ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഗുഡ് ലക്ക് ജെറി ചിത്രം. സിദ്ധാർത്ഥ് സെൻഗുപ്തയാണ് ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്.