ഹൈദരാബാദ്: ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നവാഗത സംവിധായകനും മേക്കപ്പിനുമുള്ള പുരസ്‌കാരം സ്വന്തമാക്കിയ മലയാളചിത്രം ഹെലൻ തമിഴിന് പുറമെ ഹിന്ദിയിലും റീമേക്കിനൊരുങ്ങുകയാണ്. ബോളിവുഡ് നടി ജാൻവി കപൂർ ടൈറ്റിൽ റോളിലെത്തുന്ന ചിത്രം നിർമിക്കുന്നത് താരത്തിന്‍റെ അച്ഛനും നിർമാതാവുമായ ബോണി കപൂറാണ്. ഇതാദ്യമായാണ് ജാൻവിയും അച്ഛനും ഒരു സിനിമയിൽ ഒന്നിച്ചു പ്രവർത്തിക്കുന്നത്. എന്നാൽ, നിർമാതാവ് ബോണി കപൂർ ആകുമോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="
">
മലയാളത്തിൽ ഹെലൻ ഒരുക്കിയ മാത്തുക്കുട്ടി സേവ്യർ ആണ് ഹിന്ദിയിലും സിനിമ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹെലൻ റീമേക്കിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ചിത്രത്തിലെ കഥാപാത്രത്തിനായി താരം വലിയ തയ്യാറെടുപ്പുകളിലാണ്. താപനില വളരെ താഴ്‌ന്ന ഒരു മുറിയിൽ ഒറ്റപ്പെടുന്ന സാഹചര്യം സിനിമയിൽ ഉള്ളതിനാൽ തന്നെ അത് നേരിട്ട് അനുഭവിച്ചറിയാനുള്ള തയ്യാറെടുപ്പുകളും ജാൻവി നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഥാപാത്രത്തിന്‍റെ പ്രതിസന്ധിയെക്കുറിച്ച് പ്രേക്ഷകനെ ബോധ്യപ്പെടുത്താനാണ് ജാൻവി കപൂർ വെല്ലുവിളി നിറഞ്ഞ തയ്യാറെടുപ്പുകളിലൂടെ നീങ്ങുന്നത്.
- " class="align-text-top noRightClick twitterSection" data="
">