ETV Bharat / sitara

റൊട്ടി ബാങ്കിനൊപ്പം ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്‌ത് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് - Jacqueline Fernandez news

മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന റൊട്ടി ബാങ്ക് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഭക്ഷണം പാകം ചെയ്‌ത് ആവശ്യക്കാരില്‍ എത്തിച്ചത്. മുൻ മുംബൈ പൊലീസ് കമ്മിഷണർ ഡി.ശിവാനന്ദനാണ് റൊട്ടി ബാങ്ക് നടത്തുന്നത്.

റോട്ടി ബാങ്കിനൊപ്പം ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്‌ത് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്  ഭക്ഷണം വിതരണം ചെയ്‌ത് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്  നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വാര്‍ത്തകള്‍  നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സിനിമകള്‍  ജാക്വിലിന്‍ ഫെര്‍ണാണ്ടസ് കൊവിഡ്  Jacqueline Fernandez distributes meals  Jacqueline Fernandez distributes meals in Mumbai amid Covid crisis  Mumbai amid Covid crisis  Mumbai amid Covid crisis news  Jacqueline Fernandez news  Jacqueline Fernandez films
റോട്ടി ബാങ്കിനൊപ്പം ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്‌ത് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
author img

By

Published : May 6, 2021, 8:07 PM IST

കൊവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ നിരവധി പേര്‍ ഭക്ഷണത്തിനായി അലയേണ്ടി വരുന്ന സ്ഥിതിവിശേഷമാണ്. ഇപ്പോള്‍ ഇത്തരത്തില്‍ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ക്യാമ്പുകളിലെത്തി ഉച്ചഭക്ഷണം വിതരണം ചെയ്യുകയാണ് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന റൊട്ടി ബാങ്ക് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് നടി ആവശ്യക്കാര്‍ക്ക് ആഹാരം എത്തിച്ചത്.

മുൻ മുംബൈ പൊലീസ് കമ്മിഷണർ ഡി.ശിവാനന്ദനാണ് റൊട്ടി ബാങ്ക് നടത്തുന്നത്. ദിവസവും നൂറുകണക്കിന് ആളുകള്‍ക്കാണ് ഇതുവഴി ഭക്ഷണം ലഭ്യമാക്കുന്നത്. മദര്‍ തെരേസയുടെ ചില മഹത് വചനങ്ങള്‍ കുറിച്ചാണ് റൊട്ടി ബാങ്കിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ച സന്തോഷം ജാക്വിലിന്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. അടുത്തിടെ 'യു ഓണ്‍ലി ലിവ്സ്‌ വണ്‍സ്' എന്ന പേരില്‍ കാരുണ്യപ്രവൃത്തികള്‍ക്കായി ഒരു സംഘടന ജാക്വിലിന്‍ ആരംഭിച്ചിരുന്നു. ഇതുവഴി മുംബൈയില്‍ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്.

  • Mother Teresa once said, "Peace begins when the hungry are fed."

    I was truly humbled and inspired to visit Mumbai @rotibankFdn today, which is run by former Mumbai police commissioner Mr. D Sivanandan. Roti Bank has prepared and distributed meals to millions of hungry people pic.twitter.com/jn64M0GDim

    — Jacqueline Fernandez (@Asli_Jacqueline) May 6, 2021 " class="align-text-top noRightClick twitterSection" data=" ">

Also read: ഗോകുല്‍ സുരേഷ് ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ എത്തി

കൊവിഡിനെതിരെ പോരാടാന്‍ ഇതിനോടകം വിവിധതരം ഇടപെടലുകളിലൂടെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് കൊവിഡ് രോഗികള്‍ക്കായി അക്ഷയ്‌കുമാറും ട്വിങ്കിള്‍ ഖന്നയും ചേര്‍ന്ന് നല്‍കിയത്. കൂടാതെ ആയുഷ്മാന്‍ ഖുറാനയും ഭാര്യ താഹിറ കശ്യപും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ധനസഹായം നല്‍കുകയും ചെയ്‌തിരുന്നു. കൊവിഡിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ ഇന്ത്യയ്‌ക്കൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങളുമായി സഞ്ചരിക്കുന്ന സോനു സൂദ് ഇപ്പോഴും സജീവപ്രവര്‍ത്തകനായി മുന്‍നിരയിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.