ETV Bharat / sitara

ക്ലാസ് ഓഫ് 83യുടെ 'ഹൈ ക്ലാസ്' ട്രെയിലര്‍

author img

By

Published : Aug 7, 2020, 2:13 PM IST

ഹുസൈന്‍ സെയ്ദിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡീന്‍ വിജയ് സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ബോബി ഡിയോള്‍ ചിത്രത്തിലെത്തുന്നത്

'Class of 83' trailer  ക്ലാസ് ഓഫ് 83യുടെ 'ഹൈ ക്ലാസ്' ട്രെയിലര്‍  ക്ലാസ് ഓഫ് 83 ട്രെയിലര്‍  ബോബി ഡിയോള്‍  Bobby Deol
ക്ലാസ് ഓഫ് 83യുടെ 'ഹൈ ക്ലാസ്' ട്രെയിലര്‍

ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ കേന്ദ്രകഥാപാത്രമാകുന്ന നെറ്റ്ഫ്ലിക്സ് ചിത്രം ക്ലാസ് ഓഫ് 83യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹുസൈന്‍ സെയ്ദിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡീന്‍ വിജയ് സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ബോബി ഡിയോള്‍ ചിത്രത്തിലെത്തുന്നത്. അനീതിക്കെതിരെ മുഖം നോക്കാതെ പെരുമാറുന്ന ശക്തനായ പൊലീസ് ഉദ്യോഗസ്ഥനാണ് ബോബി ഡിയോളിന്‍റെ കഥാപാത്രം. ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പഴയ ബോംബെയാണ് സിനിമയുടെ പശ്ചാത്തലം. അനുപ് സോണിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഷാരൂഖ് ഖാന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതുൽ സബർവാളാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുപ്ത് ഫെയിം വിജു ഷായാണ് സംഗീത സംവിധാനം. ചിത്രം ആഗസ്റ്റ് 21ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.