ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന് പിന്നാലെ അഭിനയരംഗത്തേക്ക് സഹോദരിയുടെ പാത പിന്തുടര്‍ന്ന് എത്തിയിരിക്കുകയാണ് ഇസബെല്ല കൈഫ്. ആദ്യ സിനിമ ബോളിവുഡ് യുവ നടന്‍ സൂരജ് പഞ്ചോളിക്കൊപ്പമാണ്. ടൈം ടു ഡാന്‍സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സല്‍മാന്‍ ഖാനാണ് ട്രെയിലര്‍ സോഷ്യല്‍മീഡിയ വഴി റിലീസ് ചെയ്‌തത്. രണ്ട് നര്‍ത്തകരുടെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
- " class="align-text-top noRightClick twitterSection" data="">
ഇരുവരുടെയും മനോഹരമായ നൃത്തത്താല്‍ സിനിമ ഒരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വാലൂസ്ചാ സൗസ, രാജ്‌പാല്‍ യാദവ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻലി മെനിനോ ഡി കോസ്റ്റയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ലിസെൽ ഡിസൂസയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 12ന് സിനിമ റിലീസ് ചെയ്യും. 2019ല്‍ പുറത്തിറങ്ങിയ സാറ്റ്‌ലൈറ്റ് ശങ്കറാണ് സൂരജ് പഞ്ചോളിയുടെതായി അവസാനമായി റിലീസിനെത്തിയ സിനിമ.