ETV Bharat / sitara

കാജൽ അഗർവാൾ ഗർഭിണിയോ? താരസുന്ദരിയുടെ വിശേഷങ്ങളറിയാൻ ആകാംഷയോടെ ആരാധകർ - Kajal Aggarwal Pregnant news

താൻ ഗർഭിണിയാണെന്ന റിപ്പോർട്ടുകളോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വിവരങ്ങൾ ആരാധകരുമായി പങ്കുവെക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Is Kajal Aggarwal Pregnant With Her First Child?  കാജൽ അഗർവാൾ  കാജൽ അഗർവാൾ ഗർഭിണിയോ?  Is Kajal Aggarwal Pregnant?  Kajal Aggarwal news  Kajal Aggarwal Pregnant  Kajal Aggarwal Pregnant news  കാജൽ അഗർവാൾ വാർത്ത
കാജൽ അഗർവാൾ ഗർഭിണിയോ? താരസുന്ദരിയുടെ വിശേഷങ്ങളറിയാൻ ആകാംഷയോടെ ആരാധകർ
author img

By

Published : Sep 17, 2021, 8:22 AM IST

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് കാജൽ അഗർവാൾ. കാജലിന്‍റെ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോൾ താരം ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. താൻ ഗർഭിണിയാണെന്ന റിപ്പോർട്ടുകളോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വിവരങ്ങൾ ആരാധകരുമായി പങ്കുവെക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ വർഷം ഒക്‌ടോബർ 30നായിരുന്നു കാജലിന്‍റെയും കാമുകൻ ഗൗതം കിച്ച്ലുവിന്‍റെയും വിവാഹം നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെ മുംബൈയിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഏഴ് വർഷമായി അടുത്തറിയാവുന്നവരാണ് ഇരുവരും. മൂന്ന് വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നു.

ഗർഭിണി ആയതോടെ കരാറിലെത്തിയ സിനിമകൾ വേഗം തീർക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആചാര്യ, ദ ഗോസ്റ്റ് എന്നീ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരോട് തന്‍റെ ഭാഗങ്ങൾ വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

നിരവധി സിനിമകളാണ് കാജലിന്‍റേതായി പുറത്തിറങ്ങാനുള്ളത്. ആചാര്യ, ദ ഗോസ്റ്റ് എന്നീ ചിത്രങ്ങൾക്ക് പുറമെ ദുൽഖർ സൽമാനും അതിഥി റാവു ഹയാദരിക്കുമൊപ്പം അഭിനയിക്കുന്ന ഹേയ് സിനാമികയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ഇന്ത്യൻ 2 വിനായും ആരാധകർ കാത്തിരിപ്പാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.