അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ബംഗാളി സിനിമ ഡോബ്: നോ ബെഡ് ഓഫ് റോസസ് ഫെബ്രുവരി അഞ്ച് മുതല്‍ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്‌ഫ്ലിക്സിലൂടെ വീണ്ടും സ്ട്രീം ചെയ്‌ത് തുടങ്ങി. ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച പത്ത് അന്താരാഷ്ട്ര സിനിമകളില്‍ ഒന്നായ നോ ബെഡ് ഓഫ് റോസസ് 2017ലാണ് ആദ്യമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. 105 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ മോസ്തോഫ സര്‍വാര്‍ ഫറൂഖിയാണ് സംവിധാനം ചെയ്‌തത്. ബംഗാളി നടി നുസ്രത്ത് ഇമ്രോസ് ടിഷയാണ് ഇര്‍ഫാനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോക്കെയ പ്രാചിയും ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
2019 ഒസ്‌കാര്‍ പുരസ്‌കാരത്തിനായി ബംഗ്ലാദേശിന്‍റെ ഒഫീഷ്യല്‍ എന്‍ട്രിയായി സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും അന്തിമ പട്ടികയില്‍ ഇടം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. മികച്ച വിദേശ ഭാഷ സിനിമ വിഭാഗത്തിലായിരുന്നു സിനിമയെ ഉള്‍പ്പെടുത്തിയിരുന്നത്. അബ്ദുള്‍ അസീസ്, ഇര്‍ഫാന്‍ ഖാന്‍, അശോക് ധനൂഖ, ഹിമാന്‍ഷൂ ധനൂഖ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഷാങ് ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സിനിമ പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
എഴുത്തുകാരൻ ഹുമയൂൺ അഹമ്മദിന്‍റെ ഭാര്യ മെഹർ അഫ്രോസ് ഷാവോണിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2017ല്‍ സിനിമയുടെ റിലീസ് കോടതി തടഞ്ഞിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ ജീവിതവുമായി സിനിമയുടെ കഥയ്‌ക്ക് സാമ്യമുണ്ടെന്ന് ചൂണ്ടി കാട്ടിയാണ് മെഹർ അഫ്രോസ് ഷാവോണ്‍ പരാതി സമര്‍പ്പിച്ചത്. ശേഷം 2017 ഫെബ്രുവരി 16ന് ബ്ലംഗ്ലാദേശ് മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു.