ഇന്ത്യന്‍ സിനിമയിലെ ഗ്രീക്ക് ഗോഡായി ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന ബോളിവുഡ് സ്റ്റൈലിഷ് സ്റ്റാര്‍ ഹൃത്വിക് റോഷന്‍ ഹോളിവുഡില്‍ അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുന്നു. മള്‍ട്ടി മില്യണ്‍ ബജറ്റില്‍ ഒരുങ്ങുന്ന സ്പൈ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഒന്ന് ഹൃത്വിക് റോഷനാകും അവതരിപ്പിക്കുക. ഒഡിഷനിലൂടെയാണ് താരം ഈ സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം നടന്‍ കരാറില്‍ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒഡിഷനായി സിനിമയിലെ ചില രംഗങ്ങള്‍ ഹൃത്വിക് അഭിനയിച്ചു. തുടര്‍ന്ന് ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ രംഗങ്ങള്‍ അദ്ദേഹം അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു. ക്രിഷ് 4 പൂര്‍ത്തിയായതിന് ശേഷമാകും ഹൃത്വിക് ഹോളിവുഡ് ചിത്രത്തിന്‍റെ ഭാഗമാകുക.
സ്റ്റൈലിഷ് സ്റ്റാര്‍ ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക് - ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക്
മള്‍ട്ടി മില്യണ്‍ ബജറ്റില്‍ ഒരുങ്ങുന്ന സ്പൈ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഒന്ന് ഹൃത്വിക് റോഷനാകും അവതരിപ്പിക്കുക. ഒഡിഷനിലൂടെയാണ് താരം സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
![സ്റ്റൈലിഷ് സ്റ്റാര്‍ ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക് സ്റ്റൈലിഷ് സ്റ്റാര്‍ ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക് Hrithik Roshan to make his Hollywood debut Hrithik Roshan Hollywood debut Hrithik Roshan news Hrithik Roshan movies ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക് ഹൃത്വിക് റോഷന്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9465280-949-9465280-1604741733612.jpg?imwidth=3840)