ഈ വര്‍ഷം റിലീസ് ചെയ്‌ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയ സിനിമകളില്‍ ഒന്നാണ് ജിയോ ബേബി സംവിധാനം ചെയ്‌ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഇപ്പോള്‍ ബോളിവുഡ് സംവിധായകന്‍ ഹന്‍സാല്‍ മേഹ്‌ത സിനിമയെ പ്രശംസിച്ച് ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്. സത്യസന്ധമായ പക്വതയുള്ള കഥ പറച്ചിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റേത് എന്നാണ് ഹന്‍സാല്‍ മെഹ്‌ത ട്വിറ്ററില്‍ കുറിച്ചത്. '
ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍ കണ്ടു. ഞാന്‍ പലതും ഈ സിനിമയില്‍ നിന്നും സ്വീകരിച്ചു. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള പക്വത, ചാരുത എന്നിവയെല്ലാം ഈ സിനിമയില്‍ കാണാന്‍ കഴിഞ്ഞു. ആഡംബര സംഭാഷണമില്ല... പ്രസംഗമില്ല.... എന്നിട്ടും പറഞ്ഞ കഥയ്‌ക്ക് വല്ലാത്ത ശക്തി' എന്നാണ് ഹന്‍സാല്‍ മെഹ്‌ത കുറിച്ചത്. ജിയോ ബേബിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധാനം ചെയ്‌തത്.
-
Watched The Great Indian Kitchen. Am just taken in by this new Malayalam cinema. Such maturity, economy and elegance while dealing with pertinent themes. No rabble rousing, no pompous dialogue, no preaching. Yet so much power in the story telling. Such honesty in the craft.
— Hansal Mehta (@mehtahansal) May 16, 2021 " class="align-text-top noRightClick twitterSection" data="
">Watched The Great Indian Kitchen. Am just taken in by this new Malayalam cinema. Such maturity, economy and elegance while dealing with pertinent themes. No rabble rousing, no pompous dialogue, no preaching. Yet so much power in the story telling. Such honesty in the craft.
— Hansal Mehta (@mehtahansal) May 16, 2021Watched The Great Indian Kitchen. Am just taken in by this new Malayalam cinema. Such maturity, economy and elegance while dealing with pertinent themes. No rabble rousing, no pompous dialogue, no preaching. Yet so much power in the story telling. Such honesty in the craft.
— Hansal Mehta (@mehtahansal) May 16, 2021
സ്ത്രീപക്ഷത്ത് നിന്ന് യഥാര്‍ഥ പ്രശ്‌നങ്ങളെ കുറിച്ച് മനോഹരമായി സിനിമ സംസാരിച്ചുവെന്നാണ് പ്രേക്ഷകര്‍ സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്. സിനിമയുടെ പൈറേറ്റഡ് കോപ്പി കണ്ടവര്‍ ടിക്കറ്റ് തുക അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത സംഭവം വരെ സിനിമയുടെ റിലീസിന് ശേഷം ഉണ്ടായിരുന്നു. ഹന്‍സാല്‍ മെഹ്‌ത മാത്രമല്ല, നിരവധി ബോളിവുഡ് താരങ്ങള്‍ മുമ്പും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.