തെലുങ്ക് യങ് സൂപ്പർസ്റ്റാർ രാം ചരൺ കേന്ദ്ര കഥാപാത്രമാകുന്ന ഷങ്കർ ചിത്രത്തിന് തുടക്കം. ബിഗ് കാൻവാസ് സിനിമകളുടെ സംവിധായകൻ ഷങ്കർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പൂജ ഇന്ന് ഹൈദരാബാദിൽ നടന്നു. ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളായ രാം ചരൺ തേജക്കും കിയാര അദ്വാനിക്കും ജയറാമിനും സംവിധായകൻ ഷങ്കറിനുമൊപ്പം ബോളിവുഡ് നടൻ രൺവീർ സിംഗും സംവിധായകൻ എസ്.എസ് രാജമൗലിയും ഭാഗമായി.
![രാം ചരൺ ഷങ്കർ വാർത്ത ഷങ്കർ സിനിമ വാർത്ത ഷങ്കർ ജയറാം വാർത്ത കിയാര അദ്വാനി ഷങ്കർ സിനിമ വാർത്ത രാം ചരൺ ചിത്രം തുടങ്ങി വാർത്ത ജയറാം വീണ്ടും തെലുങ്ക് വാർത്ത pooja ceremony held hyderabad news pooja ceremony shankar movie news shankar ram charan new film latest news ram charan jayaram news ram charan kiara advani news](https://etvbharatimages.akamaized.net/etvbharat/prod-images/13002641_shank2.jpg)
![രാം ചരൺ ഷങ്കർ വാർത്ത ഷങ്കർ സിനിമ വാർത്ത ഷങ്കർ ജയറാം വാർത്ത കിയാര അദ്വാനി ഷങ്കർ സിനിമ വാർത്ത രാം ചരൺ ചിത്രം തുടങ്ങി വാർത്ത ജയറാം വീണ്ടും തെലുങ്ക് വാർത്ത pooja ceremony held hyderabad news pooja ceremony shankar movie news shankar ram charan new film latest news ram charan jayaram news ram charan kiara advani news](https://etvbharatimages.akamaized.net/etvbharat/prod-images/13002641_shank1.jpg)
അല വൈകുണ്‌ഠപുരംലു എന്ന അല്ലു അർജുൻ ചിത്രത്തിന് ശേഷം മലയാളിയുടെ പ്രിയതാരം ജയറാം അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രമാണിത്. ആദ്യമായാണ് ഷങ്കറും രാം ചരണും ഒന്നിക്കുന്നത്. സംവിധായകന്‍റെ എന്തിരൻ, അന്യൻ തുടങ്ങിയ ചിത്രങ്ങൾ മൊഴിമാറ്റം ചെയ്‌തിട്ടുണ്ടെങ്കിലും ഷങ്കറിന്‍റേതായി ഒരുങ്ങുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
More Read: ബോയ്‌സിലൂടെ അഭിനയത്തില്‍, ഇനി ശങ്കറിന്‍റെ സംവിധാനത്തിന് തമൻ ഈണമൊരുക്കും
സിനിമയുടെ പിന്നണിയിൽ മാത്രമല്ല, നിർണായക വേഷവുമായി ഷങ്കർ ചിത്രത്തിന്‍റെ അഭിനയനിരയിലും ഭാഗമാകുന്നു. ചിത്രത്തിന്‍റെ വരവ് അറിയിച്ചുള്ള പുതിയ പോസ്റ്ററിൽ രാം ചരണിനും കിയാരക്കുമൊപ്പം ഷങ്കറിനെയും കാണാം.
പാൻ- ഏഷ്യ ചിത്രവുമായി ഷങ്കർ
രാം ചരണിന്‍റെ 15-ാമത്തെ ചിത്രത്തിന്‍റെ ടൈറ്റിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പാൻ- ഏഷ്യ ചിത്രമായിരിക്കുമെന്നാണ് സൂചന. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന 50-ാമത്തെ സിനിമ നിർമിക്കുന്നത് ദില്‍ രാജുവും ശിരിഷുമാണ്. തമൻ ആണ് സംഗീതസംവിധായകൻ.
![രാം ചരൺ ഷങ്കർ വാർത്ത ഷങ്കർ സിനിമ വാർത്ത ഷങ്കർ ജയറാം വാർത്ത കിയാര അദ്വാനി ഷങ്കർ സിനിമ വാർത്ത രാം ചരൺ ചിത്രം തുടങ്ങി വാർത്ത ജയറാം വീണ്ടും തെലുങ്ക് വാർത്ത pooja ceremony held hyderabad news pooja ceremony shankar movie news shankar ram charan new film latest news ram charan jayaram news ram charan kiara advani news](https://etvbharatimages.akamaized.net/etvbharat/prod-images/13002641_shank3.jpg)
അതേ സമയം, ഷങ്കറിന്‍റെ സംവിധാനത്തിൽ അന്യൻ എന്ന ചിത്രത്തിന്‍റെ ബോളിവുഡ് പതിപ്പ് ഒരുങ്ങുന്നുണ്ട്. രൺവീർ സിംഗാണ് ചിത്രത്തിലെ നായകൻ. എന്നാൽ, അന്യൻ എന്ന തമിഴ് ചിത്രത്തിന്‍റെ നിർമാതാവ്, റീമേക്കിനെതിരെ നിയമനടപടി സ്വീകരിച്ചതിനാൽ ബോളിവുഡ് ചിത്രം ഇപ്പോൾ പ്രതിസന്ധിയിലാണ്.