ഹൈദരാബാദ്: 66-ാമത് ഫിലിംഫെയർ അവാർഡിൽ തിളങ്ങി ഥപ്പഡ്. മികച്ച സിനിമ, നടി, തിരക്കഥ, ഗായിക, സംഗീത സംവിധായകൻ എന്നിവയടക്കം പുരസ്‌കാരങ്ങൾ ഥപ്പഡ് നേടി. അന്തരിച്ച നടൻ ഇർഫാർ ഖാന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് നൽകി ആദരമർപ്പിച്ചു. മുംബൈയിൽ ശനിയാഴ്ച രാത്രിയായിരുന്നു അവാർഡ് ദാന ചടങ്ങ്. ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവു, റിതേഷ് ദേശ്മുഖ് എന്നിവരായിരുന്നു അവതാരകർ.
സിനിമ: ഥപ്പഡ്
നിരൂപക പ്രശംസ നേടിയ ചിത്രം: ഈബ് എലേ ഓ
നടി: തപ്സി പന്നു (ഥപ്പഡ്)
നടൻ: ഇർഫാൻ ഖാൻ (അംഗ്രേസി മീഡിയം)
നിരൂപക പ്രശംസ നേടിയ നടൻ: അമിതാഭ് ബച്ചൻ (ഗുലാബോ സിതാബോ)
നിരൂപക പ്രശംസ നേടിയ നടി: തിലോത്തമ ഷോമി (സർ)
സഹനടൻ: സെയ്ഫ് അലി ഖാൻ (തനാജി: ദി അണ്‍സംഗ് വാരിയര്‍)
സഹനടി: ഫറൂഖ് ജാഫര്‍ (ഗുലാബോ സിതാബോ)
സംവിധായകൻ: ഓം റൗട്ട് (തനാജി: ദി അണ്‍സംഗ് വാരിയര്‍)
തിരക്കഥ: അനുഭവ് സിൻഹ, മൃൺമയി ലഗൂ വൈകുൽ (ഥപ്പഡ്)
സംഭാഷണം: ജൂഹി ചതുർവേദി (ഗുലാബോ സിതാബോ)
നവാഗത സംവിധായകൻ: രാജേഷ് കൃഷ്ണന്‍ (ലൂട്ട്കേസ്)
ഛായാഗ്രഹണം: അവിക് മുഖോപാധ്യായ (ഗുലാബോ സിതാബോ)
എഡിറ്റിങ്: യഷ പുഷ്പ രാംചന്ദാനി (ഥപ്പഡ്)
പശ്ചാത്തല സംഗീതം: മങ്കേഷ് ഊർമിള ധക്ഡെ (ഥപ്പഡ്)
ഗായകൻ: രാഘവ് ചൈതന്യ (ഥപ്പഡ്)
ഗായിക: അസീസ് കൗർ (മലംഗ്)
ഗാനരചയിതാവ്: ഗുൽസാർ (ഛപാക്)
സൗണ്ട് ഡിസൈനിങ്: ഖാമോദ് ഖരോഡെ (ഥപ്പഡ്)
നൃത്തസംവിധാനം: ഫറാ ഖാൻ (ദിൽ ബെചാര)
വിഎഫ്എക്സ്: പ്രസാദ് സുതര്‍ (തനാജി: ദി അണ്‍സംഗ് വാരിയര്‍)
വസ്ത്രാലങ്കാരം: വീര കപൂർ (ഗുലാബോ സിതാബോ)
മ്യൂസിക് ആൽബം: പ്രീതം (ലുഡോ)