ഇന്ത്യയുടെ ഫ്ലൈയിങ് സിംഗിനെ വെള്ളിത്തിരയിൽ അനശ്വരപ്രകടനത്തിൽ അവതരിപ്പിച്ച ഫർഹാൻ അക്തർ ടൈറ്റിൽ റോളിലെത്തുന്ന പുതിയ സ്പോർട്‌സ് ചിത്രമാണ് തൂഫാൻ. രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.
തൂഫാൻ എന്നറിയപ്പെടുന്ന ബോക്‌സറിന്‍റെ വേഷമാണ് ഫർഹാൻ അവതരിപ്പിക്കുന്നത്. ഫർഹാനൊപ്പം മൃണാൾ താക്കൂർ, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
അവേശഭരിതമായ രംഗങ്ങളിലൂടെ തൂഫാൻ ട്രെയിലർ
ബോക്സറായ തൂഫാന്‍റെ കായിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വീഴ്‌ചകളും മൃണാൾ താക്കൂറിന്‍റെ കഥാപാത്രം അയാൾക്ക് ആത്മധൈര്യം നൽകുന്നതുമാണ് ട്രെയിലറിൽ കാണിക്കുന്നത്. സംഭവ ബഹുലമായ ചിത്രമായിരിക്കും തൂഫാൻ എന്നാണ് ട്രെയിലർ വ്യക്തമാക്കുന്നതും.
- " class="align-text-top noRightClick twitterSection" data="">
ബോക്സറായുള്ള ഫർഹാൻ അക്തറിന്‍റെ ബോഡി ബിൽഡിങ്ങും ശരീര ഭാരം വർധിപ്പിച്ചിട്ടുള്ള താരത്തിന്‍റെ വ്യത്യസ്‌തമായ മറ്റൊരു ലുക്കും ട്രെയിലറിൽ കാണിക്കുന്നുണ്ട്. സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. അന്‍ജും രാജബാലിയാണ് തൂഫാന്‍റെ തിരക്കഥാകൃത്ത്.
ജാവേദ് അക്തറാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശങ്കർ എഹ്സാൻ ലോയ് സംഗീതമൊരുക്കുന്നു. മേഘ്ന മൻചന്ദ സെൻ എഡിറ്റിങ് നിർവഹിക്കുന്ന തൂഫാന്‍റെ ഛായാഗ്രഹകൻ ജയ് ഓസ ആണ്.
More Read: കൊവിഡ് 19 : 'തൂഫാന്‍റെ' റിലീസ് നീട്ടി
ഈ വർഷത്തെ ഏറ്റവും മികച്ച സ്പോർട്‌സ്- ഡ്രാമയായിരിക്കും തൂഫാൻ എന്നാണ് അണിയറപ്രവർത്തകരും അവകാശപ്പെടുന്നത്. 240 രാജ്യങ്ങളിലായി ആമസോൺ പ്രൈമിലൂടെ ജൂലൈ 16ന് ചിത്രം റിലീസ് ചെയ്യും.