ETV Bharat / sitara

ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു - actor Faraaz Khan

നടി പൂജ ഭട്ടാണ് ട്വിറ്ററിലൂടെ ഫറാസിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഒക്ടോബര്‍ എട്ടിനാണ് ഫറാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങളായി ശ്വാസകോശത്തിലെ അണുബാധ മൂലം ചികിത്സയിലായിരുന്നു

Fareb actor Faraaz Khan dies at 46  ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു  നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു  ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍  നടന്‍ ഫറാസ് ഖാന്‍  ഫറാസ് ഖാന്‍ സിനിമകള്‍  actor Faraaz Khan  actor Faraaz Khan news
ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു
author img

By

Published : Nov 4, 2020, 5:53 PM IST

മസ്‌തിഷ്‌കത്തിലെ അണുബാധ മൂലം ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു. 46 വയസായിരുന്നു. ഗുരുതരാവസ്ഥയില്‍ ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ കഴിയുകയായിരുന്നു നടന്‍. നടി പൂജ ഭട്ടാണ് ട്വിറ്ററിലൂടെ ഫറാസിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഒക്ടോബര്‍ എട്ടിനാണ് ഫറാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വര്‍ഷങ്ങളായി ശ്വാസകോശത്തിലെ അണുബാധ മൂലം ചികിത്സയിലായിരുന്നു. അപകടാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഫറാസ് ഖാന്‍റെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാന്‍ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച്‌ അദ്ദേഹത്തിന്‍റെ സഹോദരന്‍ ഷഹ്‌മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നിരവധി താരങ്ങള്‍ ബോളിവുഡില്‍ നിന്നും ഫറാസിന്‍റെ ചികിത്സയ്‌ക്കായി പണം നല്‍കിയിരുന്നു. മുതിര്‍ന്ന നടന്‍ യൂസുഫ് ഖാന്‍റെ മകനാണ് ഫറാസ്. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ ടി.വി സീരിയലുകളിലും ഫറാസ് അഭിനയിച്ചിരുന്നു. ഫരേബ്, മെഹന്ദി, ദുല്‍ഹന്‍ ബാനു മെയിന്‍ തേരി, ചന്ദ് ബുജ് ഗയ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

  • With a heavy heart I break the news that #FaraazKhan has left us for what I believe, is a better place.Gratitude to all for your help & good wishes when he needed it most.Please keep his family in your thoughts & prayers.The void he has left behind will be impossible to fill 🙏

    — Pooja Bhatt (@PoojaB1972) November 4, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.