മുംബൈ: ബോളിവുഡ് താരം ഇഷ ഗുപ്‌തയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്‍റെ ഇന്‍റാഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്. മുന്‍കരുതല്‍ ഉണ്ടായിരുന്നിട്ടും കൊവിഡ് ബാധിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്വയം വീട്ടില്‍ ക്വാറന്‍റൈനിലാണെന്നും താരം അറിയിച്ചു.
മുന്‍പെത്തെക്കാള്‍ കരുത്തോടെ ഞാന്‍ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പാണ്. ദയവായി എല്ലാവരും മാസ്‌ക് ധരിക്കുക, സുരക്ഷിതമായി ഇരിക്കുക. മാസ്‌ക് വയ്ക്കാന്‍ മറക്കരുത്. എല്ലാവരുടുമുള്ള സ്‌നേഹവും പങ്കുവെച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. 'ജന്നത്ത് 2', 'റസ്‌തം', 'ബാദ്ഷാഹോ' തുടങ്ങിയ ചിത്രങ്ങളിൽ ഇഷ അഭിനയിച്ചിട്ടുണ്ട്. 'നകാബ്' എന്ന വെബ് സീരീസിലും ഇഷ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു.
Also Read: 'താങ്കളായിരുന്നു എന്‍റെ ധൈര്യം'; സഹോദരന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മഹേഷ് ബാബു
മഹോഷ് ബാബു, സ്വര ഭാസ്‌ക്കര്‍ തുടങ്ങിയ സെലിബ്രേറ്റികള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.