ETV Bharat / sitara

Ekta Kapoor tests positive for Covid 19 : ഏക്താ കപൂറിന്‌ കൊവിഡ്‌; ഹോം ക്വാറന്‍റൈനില്‍ അഭ്യര്‍ഥനയുമായി താരം

Ekta Kapoor tests positive for Covid 19 : ഏക്താ കപൂറിന്‌ കൊവിഡ്‌ പോസിറ്റീവ്‌. നിലവില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന ഏക്താ കപൂര്‍ അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ്.

author img

By

Published : Jan 3, 2022, 3:50 PM IST

Ekta Kapoor tests positive for Covid 19  ഏക്താ കപൂറിന്‌ കൊവിഡ്‌ പോസിറ്റീവ്‌  Omicron cases increasing in States  Ekta Kapoor instagram post
Ekta Kapoor tests positive for Covid 19 : ഏക്താ കപൂറിന്‌ കൊവിഡ്‌ പോസിറ്റീവ്‌ ; ഹോം ക്വാറന്‍റൈനില്‍ അഭ്യര്‍ഥനയുമായി താരം

Omicron cases increasing in States : രാജ്യത്ത്, ദിവസേന ഒമിക്രോണ്‍ കേസുകള്‍ കൂടവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഡല്‍ഹിയിലും മഹാരാഷ്‌ട്രയിലുമാണ്‌ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്. അടുത്തിടെയായി കരീന കപൂര്‍, അമൃതാ അറോറ, മഹീപ്‌ കപൂര്‍, ശരണ്യ കപൂര്‍, മൃണാല്‍ താക്കൂര്‍ തുടങ്ങീ ബോളിവുഡിലെ നിരവധി താരങ്ങളും കൊവിഡ്‌ വലയത്തില്‍ അകപ്പെട്ടിരുന്നു.

Ekta Kapoor tests positive for Covid 19 : ഇപ്പോഴിതാ സിനിമ -സീരിയല്‍ നിര്‍മാതാവ്‌ ഏക്താ കപൂറിനും കൊവിഡ്‌ സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ ഹോം ക്വാറന്‍റൈനിലാണ് ഏക്താ കപൂര്‍. തന്‍റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കൊവിഡ്‌ ടെസ്‌റ്റിന് വിധേയമാകണമെന്ന്‌ അഭ്യര്‍ഥിക്കുകയാണ് ഏക്താ കപൂര്‍.

Ekta Kapoor instagram post : ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഹോം ക്വാറന്‍റൈനിലാണിപ്പോള്‍ ഏക്താ കപൂര്‍. തനിക്ക് കൊവിഡ്‌ സ്ഥിരീകരിച്ച വിവരം ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് ഏക്താ കപൂര്‍ ആരാധകരുമായി പങ്കുവച്ചത്. 'കൊവിഡ്‌ ടെസ്‌റ്റിന് വിധേയയാകുകയും, കൊവിഡ്‌ പോസിറ്റീവ്‌ ആകുകയും ചെയ്‌ത ഞാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്‌.

ഇപ്പോള്‍ ആരോഗ്യവതിയാണ് ഞാന്‍. ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കൊവിഡ്‌ ടെസ്‌റ്റിന് വിധേയമാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.' - ഇപ്രകാരമായിരുന്നു ഏക്താ കപൂറിന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്.

പോസ്‌റ്റ്‌ പങ്കുവച്ചതിന് പിന്നാലെ എത്രയും വേഗം സുഖപ്പെടട്ടേ എന്ന ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും ഒഴുകിയെത്തി.

Read Also : BTS Jungkook breaks instagram record : 2 മിനിറ്റില്‍ 1 മില്യണ്‍ ലൈക്കുകള്‍; പുതുവര്‍ഷത്തില്‍ പുതിയ റെക്കോര്‍ഡുമായി ബിടിഎസ്‌ താരം ജംഗ്‌കുക്ക്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.