ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം ഡ്രീം ഗേളിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നൂറ് ശതമാനം ചിരി ഉറപ്പ് നല്‍കികൊണ്ടാണ് ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീ ശബ്ദത്തില്‍ സംസാരിക്കാന്‍ കഴിവുള്ള ഒരു ചെറുപ്പക്കാരന്‍റെ വേഷത്തിലാണ് ആയുഷ്മാന്‍ ഖുറാന എത്തുന്നത്. നുസ്രത്ത് ഭരുച്ചയാണ് ചിത്രത്തില്‍ നായികവേഷത്തില്‍ എത്തുന്നത്. ബാലാജി മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഏക്താ കപൂറും ശോഭാ കപൂറും ചേർന്ന് നിർമിച്ച ചിത്രം രാജ് ഷാൻഡില്യയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
'ബദായ് ഹോ'യുടെ വൻ വിജയത്തിന് ശേഷം മറ്റൊരു മുഴുനീള ഹാസ്യ ചിത്രവുമായി ആയുഷ്മാന്‍ ഖുറാന എത്തുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ചിത്രം സെപ്തംബര്‍ 13ന് തീയേറ്ററുകളിലെത്തും.