ETV Bharat / sitara

സുശാന്തിന്‍റെ ജീവിതം സിനിമയാക്കുന്നതിൽ സംവിധായകർക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

author img

By

Published : Apr 20, 2021, 7:19 PM IST

സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ജീവിതം ആധാരമാക്കി വരുന്ന സിനിമകളുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നടന്‍റെ അച്ഛൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Delhi High Court ssr death news  Sushant Singh Rajput death latest news  Krishan Kishore Singh latest news  Senior Advocate Vikas Singh ssr death news  Article 21 of the Indian Constitution ssr films news  സുശാന്ത് സിംഗ് രജ്പുത്ത് മരണം വാർത്ത  സുശാന്തിന്‍റെ ജീവിതം സിനിമ ഹർജി വാർത്ത  സുശാന്ത് ജീവിതം സിനിമ അച്ഛൻ പരാതി വാർത്ത  ഡൽഹി ഹൈക്കോടതി നോട്ടീസ് സുശാന്ത് വാർത്ത  സുശാന്ത് സിനിമ അച്ഛൻ ഹർജി വാർത്ത
സുശാന്തിന്‍റെ ജീവിതം സിനിമയാക്കുന്നതിൽ സംവിധായകർക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ജീവിതം ആധാരമാക്കി ഒരുക്കുന്ന സിനിമകൾക്കെതിരെ പിതാവ് കൃഷ്ണ കിഷോർ സിംഗ് ഡൽഹി ഹൈക്കോടതിയിൽ. സുശാന്തിന്‍റെ ബയോപിക്കായി ഒരുക്കുന്ന ചിത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കെ.കെ സിംഗിന്‍റെ പരാതിയിൽ കോടതി സംവിധായകര്‍ക്ക് നോട്ടിസ് അയച്ചു. മെയ് 25നകം വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. രാം ഗോപാൽ വർമ ഉൾപ്പെടെയുള്ള സംവിധായകരാണ് സുശാന്തിന്‍റെ ബയോപിക് ഒരുക്കുമെന്ന് പ്രഖ്യാപിച്ചത്.

മകന്‍റെ ജീവിതമോ പേരോ ചിത്രങ്ങളോ സിനിമകളിൽ ഉപയോഗിക്കുന്നത് തടയണമെന്ന് അഭിഭാഷകൻ വികാസ് സിംഗ് കെ.കെ സിംഗിനായി സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 മുന്‍നിര്‍ത്തിയാണ് ആവശ്യം. വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെയോ ബന്ധുക്കളുടെയോ ജീവിതം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് വികാസ് സിംഗ് വാദിച്ചു.

More Read: സുശാന്തിന്‍റെ മരണം രാം ഗോപാൽ വർമ സിനിമയാക്കുന്നു

കഴിഞ്ഞ ജൂണിലാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്ന് ഇടപാടുകളുമടക്കം ഏറെ വിവാദങ്ങൾ താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.