ETV Bharat / sitara

എക്സൈറ്റഡായാല്‍ രണ്‍വീറിനെ നിയന്ത്രിക്കാനാകില്ലെന്ന് ദീപിക - Ranveer Singh

രണ്‍വീറിനൊപ്പമുള്ള യാത്രകളില്‍ സംഭവിച്ച ചില ചിരിപടര്‍ത്തുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക. കപില്‍ ശര്‍മയുടെ ചാറ്റ് ഷോയിലൂടെയാണ് താരം രസകരമായ സംഭവങ്ങളെകുറിച്ച് വാചാലയായത്

ദീപിക പദുകോണ്‍ ലേറ്റസ്റ്റ് ന്യൂസ്  രണ്‍വീര്‍ സിങ് ലേറ്റസ്റ്റ് ന്യൂസ്  കപില്‍ ശര്‍മ ചാറ്റ് ഷോ  ഛപക് ലേറ്റസ്റ്റ് ന്യൂസ്  കപില്‍ ദേവ് ലേറ്റസ്റ്റ് ന്യൂസ്  deepika padukone latest news  ranveer singh latest news  deepika latest movie chapak latest news
എക്സൈറ്റഡായാല്‍ രണ്‍വീറിനെ പിടിച്ചാല്‍ കിട്ടില്ല-ദീപിക പദുകോണ്‍
author img

By

Published : Jan 5, 2020, 8:50 PM IST

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ദാമ്പത്യജീവിത വിശേഷങ്ങളെല്ലാം ഇരുവരും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ രണ്‍വീറിനൊപ്പമുള്ള യാത്രകളില്‍ സംഭവിച്ച ചില ചിരിപടര്‍ത്തുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക. കപില്‍ ശര്‍മയുടെ ചാറ്റ് ഷോയിലൂടെയാണ് താരം രസകരമായ സംഭവങ്ങളെകുറിച്ച് വാചാലയായത്.

രണ്‍വീറിനൊപ്പം യാത്ര ചെയ്യുമ്പോള്‍ സേഫ്റ്റി പിന്നും സൂചിയും കരുതാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ദീപിക ആരംഭിച്ചത്. അതിനുള്ള കാരണവും ദീപിക വെളിപ്പെടുത്തി. രണ്‍വീറിന്‍റെ ഡ്രസ്സിങ് സെന്‍സ് അപാരമാണെങ്കിലും എക്സൈറ്റഡായാല്‍ അദ്ദേഹത്തിന്‍റെ നിയന്ത്രണം വിടും. അതുകൊണ്ടുതന്നെ കരുതലോടെയാണ് എപ്പോഴും യാത്ര ചെയ്യാറുള്ളത്. ബാര്‍സിലോണയില്‍ നടന്ന ഒരു മ്യൂസിക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ രണ്‍വീര്‍ ഒരു ചുവടുവച്ചു. അയഞ്ഞ വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. പെട്ടന്ന് അസാധാരണമായ ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ രണ്‍വീറിന്‍റെ പാന്‍റ് കീറിയിരുന്നു. ആളുകള്‍ നൃത്തം ചെയ്യുന്നതിനിടെ താന്‍ അവിടെ വച്ചുതന്നെ പാന്‍റിലെ കീറിയ ഭാഗം തുന്നിയെന്ന് ദീപിക പറയുന്നു. എല്ലാ വീട്ടമ്മമാരെയും പോലെ താനും ഭര്‍ത്താവിന്‍റെ പോക്കറ്റില്‍നിന്ന് പണമെടുക്കാറുണ്ടെന്നും ദീപിക പറഞ്ഞു.

2018 ലാണ് ദീപിക-രണ്‍വീര്‍ വിവാഹം നടന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ഛപകാണ് ദീപികയുടെ പുറത്തിറങ്ങാനുള്ള ചിത്രം. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദീപിക തന്നെയാണ്. കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന 83 ആണ് രണ്‍വീറിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ നായികയായി എത്തുന്നത് ദീപിക തന്നെയാണ്.

Intro:Body:

deepika padukone

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.