ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഛപാക്ക് എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് കാത്തിരിക്കുകയാണ് ദീപിക പദുക്കോണ്‍. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ദീപികയിപ്പോള്‍. പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി പങ്കെടുത്ത ചടങ്ങിനിടെ ഗര്‍ഭിണിയാണെന്ന വാര്‍ത്ത കേട്ടത് ശരിയാണോയെന്ന കാണികളിലൊരാളുടെ ചോദ്യത്തിന് കണക്കിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.
'എന്നെക്കാണാന്‍ ഗര്‍ഭിണിയെപ്പോലെയുണ്ടോ? അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഞാന്‍ നിങ്ങളോടു വന്നു ചോദിക്കാം. എന്നിട്ട് നിങ്ങളുടെ സമ്മതം ലഭിച്ചശേഷം ഞാന്‍ പ്ലാന്‍ ചെയ്യാം. ഇനി ഞാന്‍ ഗര്‍ഭിണിയാവുകയാണെങ്കില്‍ നിങ്ങള്‍ക്കത് ഒമ്പത് മാസത്തിനുള്ളില്‍ അറിയുകയും ചെയ്യാം' ഇതായിരുന്നു ദീപികയുടെ മറുപടി. ദീപിക ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ ഒരു മാസം മുമ്പ് വന്നിരുന്നു.
ഛപാക്കിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ് ബോസില്‍ അതിഥിയായെത്തുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് സംസാരം വേണ്ടെന്ന് പറഞ്ഞ് ദീപിക ഒഴിഞ്ഞു. സല്‍മാനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ദീപിക നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ആരാധികയാണ് താനെന്നും മികച്ച തിരക്കഥകളാണ് അദ്ദേഹത്തെപ്പോലൊരു നടനെ ആളുകള്‍ക്ക് പ്രിയങ്കരനാക്കുന്നതെന്നും ദീപിക അഭിപ്രായപ്പെട്ടു.