ETV Bharat / sitara

സുശാന്തിന്‍റെ മരണ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് താരത്തിന്‍റെ അഭിഭാഷകന്‍ - സുശാന്തിന്‍റെ മരണ സമയം

സുശാന്തിന്‍റെ മരണ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും മുംബൈ പൊലീസിന്‍റെ അന്വേഷണത്തില്‍ വീഴ്‌ചയുള്ളതായും അഭിഭാഷകന്‍.

Crucial detail missing from Sushant's post mortem report  family lawyer raises suspicion  സുശാന്തിന്‍റെ മരണ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് താരത്തിന്‍റെ അഭിഭാഷകന്‍  സുശാന്തിന്‍റെ മരണ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല  സുശാന്തിന്‍റെ മരണ സമയം  Crucial detail missing from Sushant's post mortem
സുശാന്തിന്‍റെ മരണ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് താരത്തിന്‍റെ അഭിഭാഷകന്‍
author img

By

Published : Aug 16, 2020, 4:28 PM IST

അടുത്തിടെ അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഒരു സുപ്രധാനം വിവരം ഒഴിവാക്കിയെന്ന് പരാതിപ്പെട്ട് താരത്തിന്‍റെ പിതാവിന്‍റെ അഭിഭാഷകന്‍ വികാസ് സിംഗ് രംഗത്ത്. സുശാന്തിന്‍റെ മരണ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും മുംബൈ പൊലീസിന്‍റെ അന്വേഷണത്തില്‍ വീഴ്ചയുള്ളതായും അഭിഭാഷകന്‍ പറയുന്നു.

'ഞാന്‍ കണ്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുപ്രധാനവിവരമായ സുശാന്തിന്‍റെ മരണസമയം വ്യക്തമാക്കിയിട്ടില്ല. കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്‌തതാണെന്ന് വരുത്തി തീര്‍ത്തതാണോയെന്ന് മരണ സമയം അറിഞ്ഞാല്‍ മാത്രമേ വ്യക്തമാകു. മുംബൈ പൊലീസും കൂപ്പര്‍ ആശുപത്രിയും ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. സത്യം അറിയാന്‍ കേസ് സിബിഐ അന്വേഷിക്കണം' അഭിഭാഷകന്‍ വികാസ് സിംഗ് എഎന്‍ഐയോട് പറഞ്ഞു.

സുശാന്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിനെതിരെ സുശാന്തിന്‍റെ പിതാവ് കെ.കെ സിംഗിനായി ഹാജരാകുന്നത് വികാസ് സിംഗാണ്. ജൂണ്‍ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.