മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിറ്റി പൊലീസിനോട് ആവശ്യപ്പെട്ട് മുംബൈ കോടതി. ദിദ്ദ: ദി വാരിയര്‍ ക്വീന്‍ ഓഫ് കശ്മീര്‍ എന്ന പുസ്തകത്തിന്‍റെ രചയിതാവായ ആഷിഷ് കൗള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ആഷിഷ് കൗളിന്‍റെ ദിദ്ദ: ദി വാരിയര്‍ ക്വീന്‍ ഓഫ് കശ്മീര്‍ എന്ന പുസ്തകം ആസ്പദമാക്കി ഒരു സിനിമ ജനുവരിയില്‍ കങ്കണ പ്രഖ്യാപിച്ചിരുന്നു. മണികര്‍ണിക റിട്ടേണ്‍സ്: ദി ലജന്‍റ് ഓഫ് ദിദ്ദ എന്നാണ് ചിത്രത്തിന്‍റെ പേരായി താരം പ്രഖ്യാപിച്ചത്. കശ്മീർ രാജ്ഞിയായിരുന്ന മെഹ്മൂദ് ഗസ്നവിയെ രണ്ടുതവണ പരാജയപ്പെടുത്തിയ ദിദ്ദ എന്ന പോരാളിയുടെ കഥയാണ് സിനിമയെന്നും കങ്കണ വെളിപ്പെടുത്തിയിരുന്നു. ദിദ്ദയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത് തന്‍റെ പുസ്തകത്തില്‍ മാത്രമാണെന്നും എന്നാല്‍ അവരുടെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചിട്ടും കങ്കണ തന്നോട് അനുവാദം ചോദിച്ചില്ലെന്നുമാണ് കൗള്‍ പരാതിയില്‍ പറയുന്നത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഖാര്‍ പൊലീസ്.
പകര്‍പ്പവകാശ ലംഘനം, നടി കങ്കണ റണൗട്ടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് മുംബൈ കോടതി
ആഷിഷ് കൗളിന്‍റെ ദിദ്ദ: ദി വാരിയര്‍ ക്വീന്‍ ഓഫ് കശ്മീര്‍ എന്ന പുസ്തകം ആസ്പദമാക്കി ഒരു സിനിമ ജനുവരിയില്‍ കങ്കണ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമക്ക് തന്‍റെ പുസ്തകം ആധാരമാക്കുന്ന വിവരം കങ്കണ അറിയിച്ചില്ലെന്നും ഇത് പകര്‍പ്പവകാശ ലംഘനമാണെന്നുമാണ് ആഷിഷ് കൗളിന്‍റെ പരാതിയില്‍ പറയുന്നത്