ബോളിവുഡ് നടി അനുഷ്ക ശര്‍മ അഭിനയിച്ച് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാല്‍ ലോക് വിവാദത്തില്‍. നടിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി ഓള്‍ അരുണാചല്‍ പ്രദേശ് ഗൂര്‍ഖ യൂത്ത് അസോസിയേഷന്‍. ഗൂര്‍ഖകള്‍ക്കെതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശമുള്ള സീനുകള്‍ സീരിസിലുണ്ടെന്ന് ആരോപിച്ചാണ് നടി അനുഷ്ക ശര്‍മക്കെതിരെ ഗൂര്‍ഖകള്‍ പരാതി നല്‍കിയത്. ലൈംഗിക പരാമര്‍ശമുള്ള സീനുകള്‍ ഒഴിവാക്കണമെന്നും സബ് ടൈറ്റിലുകള്‍ നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ഭാരതീയ ഗൂര്‍ഖ യുവ പരിസഘും ഭാരതീയ ഗൂര്‍ഖ പരിഷത്തിന്‍റെ യൂത്ത് വിങും ചേര്‍ന്ന് ചിത്രത്തിനെതിരെ ഓണ്‍ലൈന്‍ കാമ്പയിനും നടത്തിയിരുന്നു. ഗൂര്‍ഖ സമുദായത്തിനെതിരെ വംശീയാധിക്ഷേപം നടത്തുന്നതാണ് സീരിസിലെ പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു.
ഗൂര്‍ഖകള്‍ക്കെതിരായ ലൈംഗികാധിക്ഷേപം; അനുഷ്ക ശര്‍മക്കെതിരെ പ്രതിഷേധം - Anushka Sharma Over Comments On Gorkhas In Paatal Lok
നടി അനുഷ്ക ശര്‍മക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി ഓള്‍ അരുണാചല്‍ പ്രദേശ് ഗൂര്‍ഖ യൂത്ത് അസോസിയേഷന്‍