ETV Bharat / sitara

മതവികാരം വ്രണപ്പെടുത്തി, ആലിയ ഭട്ടിനും സഡക്-2 നിര്‍മാതാക്കള്‍ക്കുമെതിരെ കേസ് - ആലിയ ഭട്ടിനെതിരെ കേസ്

മുസഫര്‍പൂര്‍ സ്വദേശിയായ ചന്ദ്ര കിഷോര്‍ പരാശര്‍ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മത വികാരങ്ങളെ മനപൂര്‍വ്വം പ്രകോപിപ്പിക്കല്‍, ഗൂഢാലോചന എന്നിവ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്

bihar news  muz news  etv bharat  സഡക്-2 നിര്‍മാതാക്കള്‍ക്കുമെതിരെ കേസ്  ആലിയ ഭട്ടിനെതിരെ കേസ്  സഡക് 2 റിലീസ്
മതവികാരം വ്രണപ്പെടുത്തി, ആലിയ ഭട്ടിനും സഡക്-2 നിര്‍മാതാക്കള്‍ക്കുമെതിരെ കേസ്
author img

By

Published : Jul 3, 2020, 3:37 PM IST

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ സഡക് 2 നിര്‍മാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവര്‍ക്കും നടി ആലിയ ഭട്ടിനുമെതിരെ കേസ്. സിനിമയുടെ പോസ്റ്റര്‍ ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൈലാസ് മാനസരോവറിന്‍റെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോ​ഗിച്ചിരിക്കുന്നത്. മുസഫര്‍പൂര്‍ സ്വദേശിയായ ചന്ദ്ര കിഷോര്‍ പരാശര്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. മത വികാരങ്ങളെ മനപൂര്‍വ്വം പ്രകോപിപ്പിക്കല്‍, ഗൂഢാലോചന എന്നിവ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജൂലൈ 8ന് വാദം കേള്‍ക്കും.

സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് സഡക് 2ലെ മറ്റ് അഭിനേതാക്കള്‍. 20 വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സഡക് 2 ഉണ്ട്. ആദ്യമായാണ് ആലിയ മഹേഷ് ഭട്ട് ചിത്രത്തില്‍ അഭിനയിക്കുന്നതും. 1991ല്‍ പുറത്തിറങ്ങിയ സഡക്കിന്‍റെ രണ്ടാം ഭാ​ഗമാണ് പുതിയ ചിത്രം. മഹേഷ് ഭട്ടിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടുമാണ് ജോഡികളായി അഭിനയിച്ചത്. ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും. റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.