മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്റോഫിനും ദിഷ പഠാനിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് മുംബൈ പൊലീസ്. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂണ്‍ 15 ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ താരങ്ങള്‍ ലംഘിച്ചുവെന്നതാണ് കേസിന് ആധാരം. രാവിലെ ഏഴ് മുതല്‍ ഉച്ചയ്‌ക്ക് രണ്ട് മണി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ താരങ്ങള്‍ രണ്ട് മണിക്ക് ശേഷം കൃത്യമായ കാരണമില്ലാതെ നഗരത്തില്‍ കറങ്ങി നടന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ഐപിസി 188 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
Also read: നിവിന്‍റെ ദാവീദിന് പിറന്നാള്‍; അപ്പന്‍റെ ഫോട്ടോകോപ്പിയെന്ന് ആരാധകര്‍