ETV Bharat / sitara

ട്രിലോജിയുമായി ബിഗ്ബി ചിത്രം 'ബ്രഹ്മാസ്‌ത്ര' ഈ വർഷം അവസാനമെത്തും - ranbir kapoor

ഹിന്ദി, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ആലിയാ ഭട്ടും രണ്‍ബീര്‍ കപൂറും മൗനി റോയിയും കൂടാതെ തെലുങ്കു താരം നാഗാർജുനയും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നു.

Brahmastra to be released on Dec 4 this year  ആലിയാ ഭട്ടും രണ്‍ബീര്‍ കപൂറും  മൗനി റോയ്  ബ്രഹ്മാസ്‌ത്ര  അമിതാഭ് ബച്ചൻ  അയാൻ മുഖര്‍ജി  ട്രിലോജി  Brahmastra  amitabh bachchan  big b  ranbir kapoor
ബ്രഹ്മാസ്‌ത്ര
author img

By

Published : Feb 2, 2020, 11:00 PM IST

ബിഗ് ബിക്കൊപ്പം യുവതാരങ്ങളായ ആലിയാ ഭട്ടും രണ്‍ബീര്‍ കപൂറും മൗനി റോയിയും കൂടാതെ തെലുങ്കു താരം നാഗാർജുനയും ഒരുമിക്കുന്ന ചിത്രമാണ് 'ബ്രഹ്മാസ്‌ത്ര'. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചു.

ഹിന്ദി, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം അയാൻ മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്. കരണ്‍ ജോഹറാണ് ധര്‍മ പ്രൊഡക്ഷന്‍റെ ബാനറില്‍ ബ്രഹ്മാസ്‌ത്ര നിർമിക്കുന്നത്. ഇത് അന്തിമമാണ്! ഹിന്ദി, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായി ബ്രഹ്മാസ്‌ത്ര 2020 ഡിസംബർ നാലിന് റിലീസ് ചെയ്യും, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂർ, അമിതാഭ് ബച്ചൻ, അയാൻ മുഖര്‍ജി എന്നിവർ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കരണ്‍ ജോഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബൾഗേറിയ, ന്യൂയോർക്ക്, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ട്രിലോജി സീരീസിലെ ആദ്യ ചിത്രമാണ് ബ്രഹ്മാസ്‌ത്ര.

Intro:Body:

Brahmastra to be released on Dec 4 this year

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.