ETV Bharat / sitara

ട്രെന്‍റിങായി 'ബോയ്‌കോട്ട് കരീന ഖാന്‍' - Kangana to play Sita

കരീന സീതയാകണ്ട... ശൂര്‍പ്പണകയായാല്‍ മതിയെന്ന് ആരാധകര്‍

Boycott KareenaKhan trends on Twitter as netizens want Kangana to play Sita  'ബോയ്‌കോട്ട് കരീന ഖാന്‍' ഹാഷ്‌ടാഗ്‌  Boycott KareenaKhan news  Kareena Khan news  Kareena Khan sita  sita bollywood news  കരീന ഖാന്‍  കരീന കങ്കണ റണൗട്ട് വാര്‍ത്തകള്‍  Kangana to play Sita  Kangana related news
'കരീന സീതയാകണ്ട... ശൂര്‍പ്പണകയായാല്‍ മതി', ട്വിറ്ററില്‍ ട്രെന്‍റിങായി 'ബോയ്‌കോട്ട് കരീന ഖാന്‍' ഹാഷ്‌ടാഗ്‌
author img

By

Published : Jun 12, 2021, 4:39 PM IST

ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഖാനെതിരെയുള്ള 'ബോയ്‌കോട്ട് കരീന ഖാന്‍' ഹാഷ്‌ടാഗ്‌ ട്രെന്‍റിങാകുന്നു. വരാനിരിക്കുന്ന ഹിന്ദി മിത്തോളജി സിനിമ സീതയില്‍ കരീന സീതയുടെ വേഷം ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഹാഷ്‌ടാഗ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

കരീന സീതയുടെ വേഷം ചെയ്യാന്‍ യോജിച്ചയാളല്ലെന്നും കങ്കണ റണൗട്ട് സീതയായാല്‍ നന്നായിരിക്കുമെന്നാണ് കരീനക്കെതിരായ ട്വീറ്ററുകളില്‍ ചിലര്‍ കുറിച്ചത്.

സീതയും കരീനയും

അലൗകിക് ദേശായിയാണ് സീത സംവിധാനം ചെയ്യുന്നത്. കെ.വി വിജേന്ദ്ര പ്രസാദും അലൗകിക് ദേശായിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിന്ദി മിത്തോളജിയെ ആധാരമാക്കി ഒരു സിനിമ ഉടന്‍ വരുമെന്നും പേര് സീതയെന്നുമായിരിക്കുമെന്ന് അറിയിച്ച് സംവിധായകന്‍ ടൈറ്റില്‍ റിലീസ് ചെയ്‌തത്.

പിന്നാലെ അണിയറപ്രവര്‍ത്തകര്‍ സീതയുടെ വേഷം കരീന ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിയെ സമീപിച്ചുവെന്നും എന്നാല്‍ 12 കോടി നടി പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

അതിനാല്‍ തന്നെ സീതയില്‍ കരീന ഉണ്ടാകുമോ എന്നത് പോലും ഇനിയും ഉറപ്പായിട്ടില്ല. കരീന സീതയാകുന്നതില്‍ പ്രതിഷേധിക്കുന്നവര്‍ കങ്കണ റണൗട്ടിനെ സീതയാക്കണമെന്ന് ആവശ്യപ്പെുന്നുമുണ്ട്. കരീനയെ സീതയാക്കരുതെന്നും ശൂര്‍പ്പണകയാണ് അവര്‍ക്ക് ചേരുന്നതെന്നും മറ്റ് ചിലര്‍ കുറിച്ചു.

Also read: ലോക്ക്ഡൗൺ കഴിഞ്ഞാൽ അണ്ണാത്തയുടെ ഭാഗമാകാൻ ഖുശ്‌ബുവും

കരീനക്കെതിരെ ഇത്രയധികം പ്രതിഷേധം ഉയരാന്‍ കാരണമായി സോഷ്യല്‍മീഡിയ പറയുന്നത് താണ്ഡവ് സീരിസില്‍ താരത്തിന്‍റെ ഭര്‍ത്താവ് സെയ്‌ഫ് അലി ഖാന്‍ അഭിനയിച്ചുവെന്നതാണ്. താണ്ഡവ് സീരിസില്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നിരവധിപേര്‍ സീരിസിനെതിരെ പരാതിപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.